---
title: "പാൽ ഗുണമേന്മ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു"
english_title: "Kelakam ksheeravikasana vakupp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12922/kelakam-ksheeravikasana-vakupp"
published_at: "2021-11-26T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a098c2c2a00_PicsArt_11-26-01.44.50.jpg"
keywords: []
---

# പാൽ ഗുണമേന്മ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** കേളകം: ക്ഷീര വികസന വകുപ്പിന്റെയും ചെട്ട്യാംപറമ്പ് ക്ഷീരോല്പ്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ പാൽ ഗുണമേന്മ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

കേളകം: ക്ഷീര വികസന വകുപ്പിന്റെയും ചെട്ട്യാംപറമ്പ് ക്ഷീരോല്പ്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ പാൽ ഗുണമേന്മ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ചെട്ട്യാംപറമ്പ് ക്ഷീരോൽപ്പാദക സമിതി സംഘം പ്രസിഡന്റ് സന്ദീപ് ജോസ് അധ്യക്ഷത വഹിച്ചു. ക്ഷീരോൽപ്പാദക സഹകരണ സംഘം സെക്രട്ടറി ബീന ഉണ്ണി, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരി കുട്ടി ജോൺസൺ, പഞ്ചായത്ത് മെമ്പർ ലീലാമ്മ ജോണി, തോമസ് പുളിക്കക്കണ്ടത്തിൽ എന്നിവർ സംസാരിച്ചു.

കണ്ണൂർ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാജശ്രീ കെ മേനോൻ പരിപാടിയിൽ മേഡറേറ്ററായി. ശുദ്ധമായ പാൽ ഉൽപാദനവും ഗുണമേന്മ വർധനവും എന്ന വിഷയത്തിൽ കണ്ണൂർ ക്വാളിറ്റി കണ്ട്രോൾ ഓഫീസർ സുന വി വി, പേരാവൂർ ക്ഷീര വികസന ഓഫീസർ സോഫിയ സക്കറിയ, കണ്ണൂർ ക്വാളിറ്റി കണ്ട്രോൾ ഓഫീസ് ലാബ് ടെക്നിഷ്യൻ സത്യൻ കെ പി ക്ഷീരോൽപ്പാദക സഹകരണ സംഘം ചെട്ട്യാംപറമ്പ് ഡയറക്റ്റർ കുര്യക്കോസ് എൻ വി എന്നിവർ ക്ലാസ്സ് നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12922/kelakam-ksheeravikasana-vakupp)