---
title: "തെരുവ് നായ്ക്കൾ ആടിനെ കടിച്ചുകൊന്നു"
english_title: "Stray #dogs bit # goat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129261/stray-dogs-bit-goat"
published_at: "2023-07-11T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64acc137e9bb4_FB_IMG_1689042889511.jpg"
keywords: []
---

# തെരുവ് നായ്ക്കൾ ആടിനെ കടിച്ചുകൊന്നു

> **Lead Summary:**  **ഇരിട്ടി**: പടിയൂരിൽ തെരുവ്നായക്കൂട്ടം ആടിനെ കടിച്ചുകൊന്നു. പടിയൂർ പഞ്ചായത്തിലെ എട്ടാം വാർഡിലെ കരിങ്ങാലിമുക്കിൽ വലിയമറ്റം ചെറിയാച്ചന്റെ ആടിനെയാണ് നായക്കൂട്ടം ആക്രമിച്ച് കൊന്നത്.

## Article Content

 **ഇരിട്ടി**: പടിയൂരിൽ തെരുവ്നായക്കൂട്ടം ആടിനെ കടിച്ചുകൊന്നു. പടിയൂർ പഞ്ചായത്തിലെ എട്ടാം വാർഡിലെ കരിങ്ങാലിമുക്കിൽ വലിയമറ്റം ചെറിയാച്ചന്റെ ആടിനെയാണ് നായക്കൂട്ടം ആക്രമിച്ച് കൊന്നത്.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു നായക്കൂട്ടം ആടിനെ ആക്രമിച്ചത്. സാരമായി പരിക്കേറ്റ ആട് തിങ്കളാഴ്ച രാവിലെയോടെയാണ് ചത്തത്. ഈ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി വരുന്നതായി നാട്ടുകാർ പറയുന്നു.

ഇത് മൂന്നാമത്തെ ആടിനെയാണ് നായകൾ കൊല്ലുന്നത്. പ്രദേശങ്ങളിലെ ഇരുപതോളം കോഴികളേയും നായ്ക്കൾ കൊന്നിട്ടുണ്ടെന്ന് ഇവർ പറയുന്നു. എത്രയും പെട്ടെന്ന് മേഖലയിലെ തെരുവുനായ ശല്യം കുറക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129261/stray-dogs-bit-goat)