---
title: "കേരള പ്രിന്റേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം കൽപ്പറ്റ കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ വെച്ച് നടന്നു."
english_title: "Kerala Printers Association Wayanad District Conference # held at Kalpatta Cosmo# Political Club."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129272/kerala-printers-association-wayanad-district-conference-held-at-kalpatta-cosmo-political-club"
published_at: "2023-07-11T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64acd6a1c1782_Picsart_23-07-11_09-42-00-941.jpg"
keywords: []
---

# കേരള പ്രിന്റേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം കൽപ്പറ്റ കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ വെച്ച് നടന്നു.

> **Lead Summary:** **കൽപ്പറ്റ**: കേരള പ്രിന്റേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം കൽപ്പറ്റ കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ വെച്ച് നടന്നു.

## Article Content

**കൽപ്പറ്റ**: കേരള പ്രിന്റേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം കൽപ്പറ്റ കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ വെച്ച് നടന്നു.

അച്ചടി വ്യവസായം വലിയ പ്രതിസന്ധി നേരിടുകയാണെന്നും ഓഫീസ് പോലുമില്ലാതെയുള്ള അനധികൃത പ്രിന്റിംഗ് ഏജൻസികളെ നിയന്ത്രിക്കുക, വർദ്ധിപ്പിച്ച ലൈസൻസ് ഫീസ് പിൻവലിക്കുക, സബ്സിഡി നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക, സർക്കാർ തലത്തിലുള്ള അച്ചടി ജോലികൾ പ്രൈവറ്റ് പ്രസ്സുകൾക്കുകൂടി ലഭ്യമാക്കുക, എന്നീ അടയന്തിര ആവശ്യങ്ങൾ ഉടൻ പരിഹരിക്കണമെന്ന് സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു.

>  ജില്ലാ പ്രസിഡണ്ട് വി.പി. രത്നരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം കെ.പി.എ. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. ഹസൈനാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിയമോപദേഷ്ടാവ് സാനു പി. ചെല്ലപ്പൻ “അച്ചടിക്കുമപ്പുറം” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു.

സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ.സി. കൃഷ്ണൻകുട്ടി, ടി.ടി. ഉമ്മർ, ജില്ലാ രക്ഷാധികാരി ജോർജ്‌ സേവ്യർ, ജില്ലാ സെക്രട്ടറി സി.പി. മൊയ്തീൻ, ഒ.എൻ. വിശ്വനാഥൻ, ഇ.വി. തങ്കച്ചൻ, ശ്രീജിത്ത് സി.സി, പി.യു. ജോയി, വി. രാജനന്ദനൻ, ജോയ് സൺ കെ.ജെ. തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ജോർജ്ജ് സേവ്യർ (പ്രസിഡണ്ട് ), സി.പി മൊയ്തീൻ (സെക്രട്ടറി), വി.ജെ. ജോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129272/kerala-printers-association-wayanad-district-conference-held-at-kalpatta-cosmo-political-club)