---
title: "കൂത്തുപറമ്പ് കൈതേരിയിൽ കെഎസ്ആർടിസി ബസ് മതിലിനിടിച്ച് അപകടം;  10 പേർക്ക് പരിക്ക് "
english_title: "KSRTC bus# crashes into wall# Koothuparam Kaitheri;  10 people injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129276/ksrtc-bus-crashes-into-wall-koothuparam-kaitheri-10-people-injured"
published_at: "2023-07-11T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64acdae731b1a_Screenshot_20230711-095656_Chrome.jpg"
keywords: []
---

# കൂത്തുപറമ്പ് കൈതേരിയിൽ കെഎസ്ആർടിസി ബസ് മതിലിനിടിച്ച് അപകടം;  10 പേർക്ക് പരിക്ക് 

> **Lead Summary:** **കൂത്തുപറമ്പ്**: കൂത്തുപറമ്പ് കൈതേരിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് 10 പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.

## Article Content

**കൂത്തുപറമ്പ്**: കൂത്തുപറമ്പ് കൈതേരിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് 10 പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.

നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129276/ksrtc-bus-crashes-into-wall-koothuparam-kaitheri-10-people-injured)