---
title: "75 ലക്ഷം രൂപയുടെ തീർത്ഥാടന പാതയ്ക്ക് അനുമതിയായി; എം എൽ എ പദ്ധതി പ്രദേശം സന്ദർശിച്ചു"
english_title: "75 lakh rupees pilgrimage route sanctioned; MLA visited the project area"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129294/75-lakh-rupees-pilgrimage-route-sanctioned-mla-visited-the-project-area"
published_at: "2023-07-11T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ace98310e7d_Screenshot_2023-07-11-10-57-06-65_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# 75 ലക്ഷം രൂപയുടെ തീർത്ഥാടന പാതയ്ക്ക് അനുമതിയായി; എം എൽ എ പദ്ധതി പ്രദേശം സന്ദർശിച്ചു

> **Lead Summary:** **ഇരിക്കൂർ**: ഉത്തര മലബാറിലെ പ്രധാന തീർത്ഥാടന കേന്ദ്രത്തിലേക്ക് നടന്നു വരുന്നവരുടെ സുരക്ഷിത യാത്രയ്ക്കുള്ള പദ്ധതിക്ക് അനുമതിയായി. തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാന പാതയിൽ ഇരിക്കൂർ പാലം സൈറ്റ് മുതൽ നിലാമുറ്റം പാലം വരെയുള്ള 700 മീറ്റർ നീളത്തിലാണ് തീർത്ഥാടന പാതയൊരുക്കുന്നത്. നടപ്പാതയിൽ ടൈൽസ്പാകി ഒരു വശത്ത് കൈവരിയും പാലം സൈറ്റ് മുതൽ നിലാമുറ്റം വരെ ആധുനിക രീതിയിലുള്ള ലൈറ്റുകളും ഇരിപ്പിടങ്ങളും ഈ പദ്ധതിയിലുണ്ട്.

## Article Content

**ഇരിക്കൂർ**: ഉത്തര മലബാറിലെ പ്രധാന തീർത്ഥാടന കേന്ദ്രത്തിലേക്ക് നടന്നു വരുന്നവരുടെ സുരക്ഷിത യാത്രയ്ക്കുള്ള പദ്ധതിക്ക് അനുമതിയായി. തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാന പാതയിൽ ഇരിക്കൂർ പാലം സൈറ്റ് മുതൽ നിലാമുറ്റം പാലം വരെയുള്ള 700 മീറ്റർ നീളത്തിലാണ് തീർത്ഥാടന പാതയൊരുക്കുന്നത്. നടപ്പാതയിൽ ടൈൽസ്പാകി ഒരു വശത്ത് കൈവരിയും പാലം സൈറ്റ് മുതൽ നിലാമുറ്റം വരെ ആധുനിക രീതിയിലുള്ള ലൈറ്റുകളും ഇരിപ്പിടങ്ങളും ഈ പദ്ധതിയിലുണ്ട്.

ദിനം പ്രതി നൂറുക്കണക്കിനാളുകളാണ് മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രത്തിലേക്കും നിലാമുറ്റം മഖാമിലേക്കും ഇത് വഴി നടന്നു പോകുന്നത്. വീതികുറഞ്ഞതും വളവുകൾ ഉള്ളതുമായ ഇവിടെ തിരക്കേറിയ റോഡിലൂടെയാണ് ആളുകൾ നടന്നു പോകുന്നത്. തലനാരിഴയ്ക്കാണ് പലപ്പോഴും ഇവിടെ വലിയ അപകടങ്ങൾ വഴി മാറിയത്.

യു ഡി എഫ് കമ്മിറ്റി എം എൽ എ യുടെ മുന്നിൽ സമർപ്പിച്ച നിർദ്ദേശത്തിന്റെയടിസ്ഥാനത്തിൽ സജീവ് ജോസഫ് എം എൽ എ പൊതുമരാമത്ത് ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഭരണ സമിതി, മാമാനം ക്ഷേത്രം ഭാരവാഹികൾ, ഇരിക്കൂർ റഹ്മാനിയ ദറസ് മാനേജിങ്ങ് കമ്മിറ്റി ,വിവിധ കക്ഷിനേതാക്കൾ എന്നിവരുടെ യോഗം വിളിച്ചു ചർച്ച ചെയ്തതിന്റെയടിസ്ഥാനത്തിൽ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുകയും എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് ഇതിനായി 75 ലക്ഷം രൂപ അനുവദിക്കുകയും ഭരണാനുമതിക്കായി സമർപ്പിക്കുകയും ചെയ്തു. എം എൽ എ യുടെ നേതൃത്വത്തിൽ ഇന്നലെ പദ്ധതി പ്രദേശം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129294/75-lakh-rupees-pilgrimage-route-sanctioned-mla-visited-the-project-area)