---
title: "അതിജീവനം പദ്ധതി: അപേക്ഷ ക്ഷണിച്ചു"
english_title: "Applaynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129306/applaynow"
published_at: "2023-07-11T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64acf27b15571_images.jpeg"
keywords: []
---

# അതിജീവനം പദ്ധതി: അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  ഭിന്നശേഷിക്കാരുടെ ക്ഷേമവും വികസനവും പുനരധിവാസവും എൻ ജി ഒ സഹകരണത്തോടെ നടപ്പാക്കുന്ന അതിജീവനം പദ്ധതിയിൽ അപേക്ഷിക്കാം.

## Article Content

 ഭിന്നശേഷിക്കാരുടെ ക്ഷേമവും വികസനവും പുനരധിവാസവും എൻ ജി ഒ സഹകരണത്തോടെ നടപ്പാക്കുന്ന അതിജീവനം പദ്ധതിയിൽ അപേക്ഷിക്കാം.

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന സ്ഥാപനങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, പകൽ പരിപാലന കേന്ദ്രങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവ നടത്തുന്ന സന്നദ്ധ സംഘടനകൾ/ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ/ സർക്കാർ അംഗീകൃത ഏജൻസികൾ എന്നിവർക്ക് അപേക്ഷിക്കാം.

വിശദമായ റിപ്പോർട്ട് സഹിതം അപേക്ഷകൾ ജൂലൈ 22ന് വൈകുന്നേരം അഞ്ച് മണി വരെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കാം. ഫോൺ. 04972997811, 8281999015. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129306/applaynow)