---
title: "സ്ത്രീധനത്തിനെതിരേ പ്രതിജ്ഞ എടുക്കാൻ ആഹ്വാനം ചെയ്ത് കേരള വനിതാ കമ്മീഷൻ"
english_title: "The Kerala Women's Commission has called for a pledge against dowry"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12933/the-kerala-womens-commission-has-called-for-a-pledge-against-dowry"
published_at: "2021-11-26T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a0a1f9d7006_Screenshot_20211126_142614_com.facebook.katana.jpg"
keywords: []
---

# സ്ത്രീധനത്തിനെതിരേ പ്രതിജ്ഞ എടുക്കാൻ ആഹ്വാനം ചെയ്ത് കേരള വനിതാ കമ്മീഷൻ

> **Lead Summary:** സ്ത്രീധനത്തിനെതിരേ പ്രതിജ്ഞ എടുക്കാൻ ആഹ്വാനം ചെയ്ത് കേരള വനിതാ കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ വനിതാ കമ്മീഷൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. സകുടുംബം സ്ത്രീധനത്തിനെതിരേ എന്ന ഓൺലൈൻ ക്യാംപയിന്റെ ഭാ​ഗമായാണ് പ്രതിജ്ഞ പങ്കുവച്ചിരിക്കുന്നത്. 

## Article Content

സ്ത്രീധനത്തിനെതിരേ പ്രതിജ്ഞ എടുക്കാൻ ആഹ്വാനം ചെയ്ത് കേരള വനിതാ കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ വനിതാ കമ്മീഷൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. സകുടുംബം സ്ത്രീധനത്തിനെതിരേ എന്ന ഓൺലൈൻ ക്യാംപയിന്റെ ഭാ​ഗമായാണ് പ്രതിജ്ഞ പങ്കുവച്ചിരിക്കുന്നത്. 

സ്ത്രീധനം എന്ന സാമൂഹികതിന്മയ്‌ക്കെതിരെ കേരളത്തിലെ കുടുംബങ്ങളോടൊപ്പം കേരള വനിതാ കമ്മിഷനും അണിനിരക്കുന്ന മാസ് കാംപെയ്ന്‍ ആണ് 'സകുടുംബം സ്ത്രീധനത്തിനെതിരേ'. 

 1961ലെ സ്ത്രീധന നിരോധന ആക്റ്റ് അനുസരിച്ച് സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും വാ​ഗ്ദാനം നൽകുന്നതും ശിക്ഷാർഹമായ കുറ്റം ആണെന്ന കാര്യം എനിക്ക് അറിവുള്ളതാണ്. ഞാനോ എന്റെ കുടുംബത്തിലെ ആരെങ്കിലുമോ സ്ത്രീധനം ചോദിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നതല്ല. ഈ സന്ദേശം എന്റെ ബന്ധുക്കളിലൂടെയും സുഹൃത്തുക്കളിലൂടെയും പ്രചരിപ്പിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധമാണ്.

സ്ത്രീധനം ചോദിച്ചതായോ വാങ്ങിയതായോ എന്റെ ശ്രദ്ധയിൽപ്പെട്ടാൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ആ വിവരം സ്ത്രീധന നിരോധന ഓഫീസറുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അപ്രകാരം സ്ത്രീധനം എന്ന സാമൂഹികതിന്മ ഈ മണ്ണിൽ നിന്ന് തുടച്ചുനീക്കുന്നതിനുള്ള മഹത്തായ സന്ദേശം എന്റെ ജീവിതത്തിലൂടെ മറ്റുള്ളവർക്കും പകർന്നു നൽകുമെന്ന് ഞാൻ ഇതിനാൽ ദൃഢപ്രതിജ്ഞ ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12933/the-kerala-womens-commission-has-called-for-a-pledge-against-dowry)