---
title: "പേരാവൂർ ഗ്രാമപഞ്ചായത്തിന്റെയും പട്ടികവർഗ്ഗ വികസന വകുപ്പിന്റെയും നേതൃത്വത്തിൽ കിറ്റ് വിതരണം നടത്തി "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129338/peravoor"
published_at: "2023-07-11T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad089b7f9d5_Picsart_23-07-11_13-14-28-502.jpg"
keywords: []
---

# പേരാവൂർ ഗ്രാമപഞ്ചായത്തിന്റെയും പട്ടികവർഗ്ഗ വികസന വകുപ്പിന്റെയും നേതൃത്വത്തിൽ കിറ്റ് വിതരണം നടത്തി 

> **Lead Summary:** **പേരാവൂർ**: ഗ്രാമപഞ്ചായത്തിന്റെയും പട്ടിക വർഗ്ഗ വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ മഴക്കാല ഭക്ഷ്യ കിറ്റ് വിതരണ പദ്ധതി സംഘടിപ്പിച്ചു. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ഒരു റേഷൻ കാർഡിന് ഒരു കിറ്റും കുടുംബത്തിന്റെ അംഗസംഖ്യ ആറിൽ അധികമാണെങ്കിൽ ഒന്നിൽ കൂടുതൽ കിറ്റും എന്ന രീതിയിലാണ് സൗജന്യ കിറ്റ് വിതരണം സംഘടിപ്പിച്ചത്.

## Article Content

**പേരാവൂർ**: ഗ്രാമപഞ്ചായത്തിന്റെയും പട്ടിക വർഗ്ഗ വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ മഴക്കാല ഭക്ഷ്യ കിറ്റ് വിതരണ പദ്ധതി സംഘടിപ്പിച്ചു. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ഒരു റേഷൻ കാർഡിന് ഒരു കിറ്റും കുടുംബത്തിന്റെ അംഗസംഖ്യ ആറിൽ അധികമാണെങ്കിൽ ഒന്നിൽ കൂടുതൽ കിറ്റും എന്ന രീതിയിലാണ് സൗജന്യ കിറ്റ് വിതരണം സംഘടിപ്പിച്ചത്.

പേരാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ യമുന സി, നിഷ പ്രദീപൻ, പ്രമോട്ടർമാരായ വിജില, വീണ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129338/peravoor)