---
title: "ഹിമാചലിൽ സ്ഥിതി ഗുരുതരം: മണാലിയിൽ മലയാളി കുടുംബം കുടുങ്ങി"
english_title: "The situation in Himachal is critical: Malayali family is stuck in Manali"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129345/the-situation-in-himachal-is-critical-malayali-family-is-stuck-in-manali"
published_at: "2023-07-11T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad11e0e8df9_himachal-1689043682.jpg"
keywords: []
---

# ഹിമാചലിൽ സ്ഥിതി ഗുരുതരം: മണാലിയിൽ മലയാളി കുടുംബം കുടുങ്ങി

> **Lead Summary:** **ഹിമാചൽ പ്രദേശ്: **കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ സ്ഥിതി ഗുരുതരം. എട്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ 12 സംഘങ്ങൾ ഹിമാചലിലെത്തിയിട്ടുണ്ട്. ഇതുവരെ മഴക്കെടുതിയിൽ 20 പേർ മരിച്ചു. 24 മണിക്കൂർ നേരത്തേക്ക് പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഷിംല, കുളു, സോലൻ, ലഹോൾ, കിന്നൗർ, മണ്ടി, ബിലാസ്പൂർ, സിർമൗർ ജില്ലകളിലാണ് റെഡ് അലർട്ട്.

## Article Content

**ഹിമാചൽ പ്രദേശ്: **കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ സ്ഥിതി ഗുരുതരം. എട്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ 12 സംഘങ്ങൾ ഹിമാചലിലെത്തിയിട്ടുണ്ട്. ഇതുവരെ മഴക്കെടുതിയിൽ 20 പേർ മരിച്ചു. 24 മണിക്കൂർ നേരത്തേക്ക് പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഷിംല, കുളു, സോലൻ, ലഹോൾ, കിന്നൗർ, മണ്ടി, ബിലാസ്പൂർ, സിർമൗർ ജില്ലകളിലാണ് റെഡ് അലർട്ട്.

മണാലിയിലേക്ക് പോയ മലപ്പുറം സ്വദേശികളായ കുടുംബമടക്കം ആറ് പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ ദിവസം കുടുങ്ങിയ ഡോക്ടർമാരടക്കമുള്ള 51 പേർക്ക് ഇന്നലെയും മടങ്ങാനായില്ല.18 മെഡിക്കൽ വിദ്യാർഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട് ഈ മാസം ഏഴാം തീയതി ഗൾഫിൽ നിന്നുവന്ന മലപ്പുറം സ്വദേശികളായ ആറ് പേരാണ് മണാലിയിലേക്ക് പോയത്.

കഴിഞ്ഞ ദിവസം രാത്രി വരെ ഇവരെ ബന്ധപ്പെടാൻ സാധിച്ചെങ്കിലും പിന്നീട് ഫോണിൽ കിട്ടിയില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. ഇതോടെ മണാലിയിൽ കുടുങ്ങിയ മലയാളികളുടെ എണ്ണം 61 ആയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129345/the-situation-in-himachal-is-critical-malayali-family-is-stuck-in-manali)