---
title: "ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പിവി അൻവർ കൈവശം വെച്ച മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി"
english_title: "PV Anwar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129403/pv-anwar"
published_at: "2023-07-11T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad3a65d24e1_Screenshot_2023-07-11-16-42-00-46_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പിവി അൻവർ കൈവശം വെച്ച മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

> **Lead Summary:** ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പിവി അൻവർ എംഎൽഎയും കുടുംബവും കൈവശം വെച്ച മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. നടപടിക്ക് കൂടുതൽ സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി. അടുത്ത ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു.

## Article Content

ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പിവി അൻവർ എംഎൽഎയും കുടുംബവും കൈവശം വെച്ച മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. നടപടിക്ക് കൂടുതൽ സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി. അടുത്ത ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു.

2017ലാണ് പിവി അൻവറും കുടുംബവും കൈവശം വെച്ച മിച്ച ഭൂമി തിരിച്ചുപിടിക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. 2022 ജനുവരി 13ന് വീണ്ടും അഞ്ച് മാസം സാവകാശം നൽകി. തുടർന്നും സർക്കാരിന്റെ മെല്ലെപ്പോക്ക് തുടർന്നതോടെയാണ് കോടതി നിലപാട് കർശനമാക്കിയത്. ഇന്ന് കോടതിയലക്ഷ്യ ഹർജി പരിഗണിച്ചപ്പോൾ 10 ദിവസമെങ്കിലും നടപടി റിപ്പോർട്ട് നൽകാൻ സാവകാശം നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.

എന്നാൽ മിച്ചഭൂമി തിരിച്ചുപിടിക്കാൻ സ്വീകരിച്ച നടപടികൾ അടക്കം കാണിച്ച് അടുത്ത ചൊവ്വാഴ്ചക്കുള്ളിൽ വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശം നൽകി. വിവരാവകാശ പ്രവർത്തകനായ കെ വി ഷാജി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129403/pv-anwar)