---
title: "കൗതുകം തീർത്ത് സെന്റ് സെബാസ്‌റ്റ്യൻസ് യു പി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് "
english_title: " UP School Parliament Election kolakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129415/up-school-parliament-election-kolakkad"
published_at: "2023-07-11T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad46a9b4a11_kolakkad.jpg"
keywords: []
---

# കൗതുകം തീർത്ത് സെന്റ് സെബാസ്‌റ്റ്യൻസ് യു പി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 

> **Lead Summary:** കൊളക്കാട് : പൊതു തെരഞ്ഞെടുപ്പ് നടപടികളെ സംബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ പാർലമെന്റ് ഇലക്‌ഷൻ പൂർത്തിയാക്കി. പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ, പോലീസ് എന്നീ ചുമതലകൾ വിദ്യാർത്ഥികൾ നിർവ്വഹിച്ചു. സ്കൂൾ ലീഡർ, സാഹിത്യ സമാജം സെക്രട്ടറി സ്ഥാനങ്ങളിലേക്ക് 5 പേർ മത്സരിച്ചു. പത്രികാ സമർപ്പണം, ചിഹ്നം അനുവദിക്കൽ, പ്രചരണം തുടങ്ങിയ ക്രമങ്ങൾ പാലിച്ചായിരുന്നു തെരഞ്ഞെടുപ്പ്. സോഫ്റ്റ്‌വെയർ സംവിധാനത്തിൽ വോട്ടിങ് മെഷീൻ സജ്ജികരിച്ചാണ് വോട്ടെടുപ്പ് നടന്നത്.

## Article Content

കൊളക്കാട് : പൊതു തെരഞ്ഞെടുപ്പ് നടപടികളെ സംബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ പാർലമെന്റ് ഇലക്‌ഷൻ പൂർത്തിയാക്കി. പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ, പോലീസ് എന്നീ ചുമതലകൾ വിദ്യാർത്ഥികൾ നിർവ്വഹിച്ചു. സ്കൂൾ ലീഡർ, സാഹിത്യ സമാജം സെക്രട്ടറി സ്ഥാനങ്ങളിലേക്ക് 5 പേർ മത്സരിച്ചു. പത്രികാ സമർപ്പണം, ചിഹ്നം അനുവദിക്കൽ, പ്രചരണം തുടങ്ങിയ ക്രമങ്ങൾ പാലിച്ചായിരുന്നു തെരഞ്ഞെടുപ്പ്. സോഫ്റ്റ്‌വെയർ സംവിധാനത്തിൽ വോട്ടിങ് മെഷീൻ സജ്ജികരിച്ചാണ് വോട്ടെടുപ്പ് നടന്നത്.

ഭൂരിപക്ഷം വോട്ടുകൾ നേടി സ്കൂൾ ലീഡറായി അൻസിൽ മരിയ റെന്നി, ഡെപ്യൂട്ടി ലീഡറായി ആദിൽ ജോൺ ഡിൽജോ, സാഹിത്യ സമാജം സെക്രട്ടറിയായി ഷാരോൺ സജേഷ്, ജോയിന്റ് സെക്രട്ടറിയായി ആൻ മരിയ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സോഷ്യൽ സയൻസ് കൺവീനർ  ജെയോഫിൻ ജോസഫ് അധ്യാപകരായ ജെയ്സൻ പി.എ, ജെസി കുരുവിള, റീന ചെറിയാൻ, ദീപ്തി കുര്യാക്കോസ്, ഷൈനി എൻ ജെ, പി റ്റി എ പ്രസിഡന്റ് സന്തോഷ് പെരേപ്പാടൻ എന്നിവർ ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രധാന അധ്യാപിക  ജാൻസി തോമസ് വിജയികളെ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129415/up-school-parliament-election-kolakkad)