---
title: "ആർ.ബി.ഐ യുടെ സാമ്പത്തിക സാക്ഷരതാ ക്വിസ് - ജി എച്ച് എസ് എസ് ഇരുളത്ത് ജേതാക്കൾ"
english_title: "Winners of RBI's Financial Literacy Quiz - GHSS Irulat "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129424/winners-of-rbis-financial-literacy-quiz-ghss-irulat"
published_at: "2023-07-11T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad4ac9e6909_IMG-20230711-WA0054.jpg"
keywords: []
---

# ആർ.ബി.ഐ യുടെ സാമ്പത്തിക സാക്ഷരതാ ക്വിസ് - ജി എച്ച് എസ് എസ് ഇരുളത്ത് ജേതാക്കൾ

> **Lead Summary:** **വയനാട്** : സർക്കാർ സ്കൂളുകളിലെ 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി, സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്, ഭാരതീയ റിസർവ് ബാങ്ക്, ജില്ലാതല സാമ്പത്തിക സാക്ഷരതാ ക്വിസ് സംഘടിപ്പിച്ചു. ജൂൺ 26നു ഓൺലൈൻ ആയി സംഘടിപ്പിച്ച ഉപജില്ലാതല ക്വിസിൽ നിന്നും ഒന്നാം സ്ഥാനത്തെത്തിയ സ്കൂളുകൾ ജില്ലാതല ക്വിസിൽ പങ്കെടുത്തു. കൽപ്പറ്റയിൽ വച്ചു നടന്ന ക്വിസ് മത്സരത്തിൽ ജി എച്ച് എസ് എസ് ഇരുളത്ത് (ആക്‌സ വിനോദ് & നിരഞ്ജന കെ എം) ഒന്നാം സ്ഥാനവും, ജി എച് എസ് എസ് എസ് കോട്ടത്തറ (മുഹമ്മദ് അൻസിൽ & സഫ്‌വാൻ അന്ൻ), ജി എച്ച് എസ് പുളിഞ്ഞാൽ (ഹഫ്‌ന ഷെറിൻ വി & ആൻ മേറിയ സ്റ്റീഫൻ) എന്നീ സ്കൂളുകൾ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി.

## Article Content

**വയനാട്** : സർക്കാർ സ്കൂളുകളിലെ 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി, സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്, ഭാരതീയ റിസർവ് ബാങ്ക്, ജില്ലാതല സാമ്പത്തിക സാക്ഷരതാ ക്വിസ് സംഘടിപ്പിച്ചു. ജൂൺ 26നു ഓൺലൈൻ ആയി സംഘടിപ്പിച്ച ഉപജില്ലാതല ക്വിസിൽ നിന്നും ഒന്നാം സ്ഥാനത്തെത്തിയ സ്കൂളുകൾ ജില്ലാതല ക്വിസിൽ പങ്കെടുത്തു. കൽപ്പറ്റയിൽ വച്ചു നടന്ന ക്വിസ് മത്സരത്തിൽ ജി എച്ച് എസ് എസ് ഇരുളത്ത് (ആക്‌സ വിനോദ് & നിരഞ്ജന കെ എം) ഒന്നാം സ്ഥാനവും, ജി എച് എസ് എസ് എസ് കോട്ടത്തറ (മുഹമ്മദ് അൻസിൽ & സഫ്‌വാൻ അന്ൻ), ജി എച്ച് എസ് പുളിഞ്ഞാൽ (ഹഫ്‌ന ഷെറിൻ വി & ആൻ മേറിയ സ്റ്റീഫൻ) എന്നീ സ്കൂളുകൾ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി.

ജില്ലാ തല ക്വിസിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 10,000 രൂപയും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് 7500 രൂപ, 5000 രൂപ എന്ന ക്രമത്തിലും സമ്മാനത്തുക റിസർവ് ബാങ്ക് നൽകി.

ക്വിസിൽ പങ്കെടുത്ത വിശിഷ്ടാഥികളായ  ജില്ലാ കളക്ടർ ഡോ:രേണു രാജ് ഐ എ എസ്, ആർ ബി ഐ തിരുവന്തപുരം ഓഫീസ് ഡെപ്യൂട്ടി ജനറൽ മാനേജർ  ശ്രീകുമാർ ബി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗണേഷ്  എം എം, നബാർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ  ജിഷാ വി, ലീഡ് ബാങ്ക് മാനേജർ ബിബിൻ മോഹൻ ജില്ലാ, ഉപജില്ലാ തല വിജയികൾക്ക് സെർട്ടിഫിക്കറ്റുകളും ട്രോഫികളും കൈമാറി.

ജില്ലയിൽ ഒന്നാമതെത്തിയ ജി എച്ച് എസ് ഇരുളത്ത് ജൂലൈ 18നു തിരുവനന്തപുരത്തു വെച്ച നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുക്കും. പതിനാലു ജില്ലകളിൽ നിന്നുമുള്ള സ്കൂളുകൾ മാറ്റുരക്കുന്ന സംസ്ഥാനതല ക്വിസ്സിലെ ജേതാക്കൾക്ക് സോണൽ ലെവൽ ക്വിസിനായി കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുക്കാൻ അവസരം ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129424/winners-of-rbis-financial-literacy-quiz-ghss-irulat)