---
title: "കൈക്കൂലി വാങ്ങുന്നതിനിടെ ഓർത്തോ ഡോക്ടർ അറസ്റ്റിൽ. "
english_title: "Ortho doctor arrested while accepting bribe. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129446/ortho-doctor-arrested-while-accepting-bribe"
published_at: "2023-07-11T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad68382fb92_WhatsApp_Image_2023-07-11_at_8.03.19_PM.jpeg"
keywords: []
---

# കൈക്കൂലി വാങ്ങുന്നതിനിടെ ഓർത്തോ ഡോക്ടർ അറസ്റ്റിൽ. 

> **Lead Summary:** കൈക്കൂലി വാങ്ങുന്നതിനിടെ ഓർത്തോ ഡോക്ടർ അറസ്റ്റിൽ. തൃശൂർ മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ. ഷെറിൻ ഐസക് ആണ് വിജിലൻസിന്റെ പിടിയിലായത്. അപകടത്തിൽ പരുക്കേറ്റ യുവതിയുടെ ശസ്ത്രക്രിയയ്ക്കായാണ് പണം വാങ്ങിയത്. പരുക്കേറ്റ യുവതിയിൽ നിന്നും 3000 രൂപയാണ് കൈക്കൂലിയായി ഡോക്ടർ ആവശ്യപ്പെട്ടത്. തുടർന്ന് യുവതി വിജിലൻസിന് പരാതി നൽകുകയായിരുന്നു. അങ്ങനെയാണ് പാലക്കാട് സ്വദേശിയുടെ പരാതിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലൻസ് പിടികൂടിയത്.

## Article Content

കൈക്കൂലി വാങ്ങുന്നതിനിടെ ഓർത്തോ ഡോക്ടർ അറസ്റ്റിൽ. തൃശൂർ മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ. ഷെറിൻ ഐസക് ആണ് വിജിലൻസിന്റെ പിടിയിലായത്. അപകടത്തിൽ പരുക്കേറ്റ യുവതിയുടെ ശസ്ത്രക്രിയയ്ക്കായാണ് പണം വാങ്ങിയത്. പരുക്കേറ്റ യുവതിയിൽ നിന്നും 3000 രൂപയാണ് കൈക്കൂലിയായി ഡോക്ടർ ആവശ്യപ്പെട്ടത്. തുടർന്ന് യുവതി വിജിലൻസിന് പരാതി നൽകുകയായിരുന്നു. അങ്ങനെയാണ് പാലക്കാട് സ്വദേശിയുടെ പരാതിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലൻസ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129446/ortho-doctor-arrested-while-accepting-bribe)