---
title: "കണ്ണൂർ സർവകലാശാല യൂണിയൻ സത്യപ്രതിജ്ഞ"
english_title: "Kannur University Union Oath "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129511/kannur-university-union-oath"
published_at: "2023-07-11T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad91494bd18_kannur_un.jpg"
keywords: []
---

# കണ്ണൂർ സർവകലാശാല യൂണിയൻ സത്യപ്രതിജ്ഞ

> **Lead Summary:** ** കണ്ണൂർ: **കണ്ണൂർ സർവകലാശാല യൂണിയന്റെ 2022-23 വർഷത്തെ തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത് വച്ച് നടന്നു. സർവകലാശാലാ വിദ്യാർത്ഥി ക്ഷേമ വിഭാഗം ഡയറക്ടർ ഡോ. നഫീസ ബേബി സ്വാഗതം പറഞ്ഞു ചടങ്ങിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ പ്രോ വൈസ് ചാൻസിലർ പ്രൊഫ. സാബു എ , രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. രാഖി രാഘവൻ, പ്രമോദ് കുമാർ കെ വി എന്നിവർ പങ്കെടുത്തു. പരിപാടിയിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ അഖില ടി പി നന്ദി പറഞ്ഞു.

## Article Content

** കണ്ണൂർ: **കണ്ണൂർ സർവകലാശാല യൂണിയന്റെ 2022-23 വർഷത്തെ തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത് വച്ച് നടന്നു. സർവകലാശാലാ വിദ്യാർത്ഥി ക്ഷേമ വിഭാഗം ഡയറക്ടർ ഡോ. നഫീസ ബേബി സ്വാഗതം പറഞ്ഞു ചടങ്ങിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ പ്രോ വൈസ് ചാൻസിലർ പ്രൊഫ. സാബു എ , രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. രാഖി രാഘവൻ, പ്രമോദ് കുമാർ കെ വി എന്നിവർ പങ്കെടുത്തു. പരിപാടിയിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ അഖില ടി പി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129511/kannur-university-union-oath)