---
title: "ഇരിട്ടി - പേരാവൂർ റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി "
english_title: "Steps taken # avoid waterlogging # Iriti-Peravoor road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129525/steps-taken-avoid-waterlogging-iriti-peravoor-road"
published_at: "2023-07-12T05:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64adf2208f45d_FB_IMG_1689120909478.jpg"
keywords: []
---

# ഇരിട്ടി - പേരാവൂർ റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി 

> **Lead Summary:**  **ഇരിട്ടി**: ഇരിട്ടി - പേരാവൂർ റോഡിൽ പയഞ്ചേരിയിൽ എസ്‌ബിഐ ബാങ്കിനടുത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ പൊതുമരാമത്തിന്റെ നേതൃത്വത്തിൽ അറ്റകുറ്റ പ്രവൃത്തി തുടങ്ങി.

## Article Content

 **ഇരിട്ടി**: ഇരിട്ടി - പേരാവൂർ റോഡിൽ പയഞ്ചേരിയിൽ എസ്‌ബിഐ ബാങ്കിനടുത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ പൊതുമരാമത്തിന്റെ നേതൃത്വത്തിൽ അറ്റകുറ്റ പ്രവൃത്തി തുടങ്ങി.

താഴ്‌ന്ന നിരപ്പിലാണ്‌ ഈ പ്രദേശത്തെ റോഡ്‌. തോടുകളിൽ മാലിന്യവും മണ്ണും മൂടി കലുങ്ക്‌ അടഞ്ഞതോടെ ഒഴുക്ക്‌ നിലച്ച് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ റോഡ്‌ വെള്ളത്തനടിയിലായിരുന്നു.

വർഷങ്ങളായി മഴക്കാലത്ത്‌ ഈ പരിസരത്ത്‌ ഇതേ മട്ടിൽ കടുത്ത യാത്രാ ദുരിതം നേരിടുന്ന അവസ്ഥയാണ്‌. തോട്‌ ആഴം കൂട്ടി ചെളിയും മണ്ണും മാലിന്യവും കോരി മാറ്റി വെള്ളക്കെട്ട്‌ താൽകാലികമായി പരിഹരിക്കാനാണ്‌ പിഡബ്ല്യുഡിയുടെ ശ്രമം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129525/steps-taken-avoid-waterlogging-iriti-peravoor-road)