---
title: "മഹാപഞ്ചായത്ത് ധർണ ഇരിട്ടിയിൽ നടന്നു "
english_title: "Mahapanjayath dharana iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12955/mahapanjayath-dharana-iritty"
published_at: "2021-11-26T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a0b6425bf81_PicsArt_11-26-03.56.47.jpg"
keywords: []
---

# മഹാപഞ്ചായത്ത് ധർണ ഇരിട്ടിയിൽ നടന്നു 

> **Lead Summary:** ഇരിട്ടി: സംയുക്ത കർഷക സമിതി ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറഞ്ഞ താങ്ങുവില നിയമപരം ആക്കുക, വൈദ്യുതി നിയമ ഭേദഗതിബിൽ പിൻവലിക്കുക, കർഷക സമരത്തിൽ ജീവത്യാഗം ചെയ്ത കർഷകരുടെ കുടുംബത്തിന് ധനസഹായം നൽകുക, കർഷക സമരവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി കിസാൻ മഹാപഞ്ചായത്ത് എന്നപേരിൽ ധർണ നടത്തി.

## Article Content

ഇരിട്ടി: സംയുക്ത കർഷക സമിതി ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറഞ്ഞ താങ്ങുവില നിയമപരം ആക്കുക, വൈദ്യുതി നിയമ ഭേദഗതിബിൽ പിൻവലിക്കുക, കർഷക സമരത്തിൽ ജീവത്യാഗം ചെയ്ത കർഷകരുടെ കുടുംബത്തിന് ധനസഹായം നൽകുക, കർഷക സമരവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി കിസാൻ മഹാപഞ്ചായത്ത് എന്നപേരിൽ ധർണ നടത്തി.

രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെനടന്ന ധർണ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു, കെ.മുഹമ്മദാലി അധ്യക്ഷനും പി. പ്രകാശൻ സ്വാഗതവും പറഞ്ഞു.

ധർണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് KSKTO,CITU,DYFI,NGO,കർഷക സംഘം,മഹിളാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ കേന്ദ്രത്തിലേക്ക് അഭിവാദ്യ പ്രകടനം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12955/mahapanjayath-dharana-iritty)