---
title: "ട്രെയിനുകൾക്ക് കേരളത്തിൽ കൂടുതൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ"
english_title: "Railways to allow more stops for trains in Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129571/railways-to-allow-more-stops-for-trains-in-kerala"
published_at: "2023-07-12T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae45c1cd39b_ssssssssssssssssss-566x400.jpg"
keywords: []
---

# ട്രെയിനുകൾക്ക് കേരളത്തിൽ കൂടുതൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് സർവീസ് നടത്തുന്ന 13 ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. പരീക്ഷണാടിസ്ഥാനത്തിലാണ് നടപടി. നിസാമുദ്ദീൻ- എറണാകുളം മംഗള എക്സ്പ്രസിനു കൊയിലാണ്ടിയിലും തിരുവനന്തപുരം- മംഗളൂരു മാവേലി എക്സ്പ്രസിന് കൊയിലാണ്ടിയിലും കുറ്റിപ്പുറത്തും മംഗളൂരു -തിരുവനന്തപുരം മാവേലിക്ക് അമ്പലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് സർവീസ് നടത്തുന്ന 13 ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. പരീക്ഷണാടിസ്ഥാനത്തിലാണ് നടപടി. നിസാമുദ്ദീൻ- എറണാകുളം മംഗള എക്സ്പ്രസിനു കൊയിലാണ്ടിയിലും തിരുവനന്തപുരം- മംഗളൂരു മാവേലി എക്സ്പ്രസിന് കൊയിലാണ്ടിയിലും കുറ്റിപ്പുറത്തും മംഗളൂരു -തിരുവനന്തപുരം മാവേലിക്ക് അമ്പലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

പുനെ-കന്യാകുമാരി എക്സ്പ്രസിന് ഒറ്റപ്പാലത്തും മധുരൈ - തിരുവനന്തപുരം അമൃത കരുനാഗപ്പള്ളിയിലും തിരുവനന്തപുരം - മംഗളൂരു എക്സ്പ്രസിന് ചാലക്കുടിയിലും നാഗർകോവിൽ -മംഗളൂരു എക്സ്പ്രസിനു കുഴിത്തുറൈ നെയ്യാറ്റിൻ കര സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129571/railways-to-allow-more-stops-for-trains-in-kerala)