---
title: "കഞ്ചാവുമായി ഒരാൾ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ"
english_title: "Kannur Town police arrested a man with ganja"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129604/kannur-town-police-arrested-a-man-with-ganja"
published_at: "2023-07-12T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae4cff522f2_Picsart_23-07-12_12-16-26-394.jpg"
keywords: []
---

# കഞ്ചാവുമായി ഒരാൾ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ

> **Lead Summary:** **കണ്ണൂർ**: 3.209 കിലോ ഗ്രാം കഞ്ചാവുമായി ഒരാൾ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ. കണ്ണൂർ ചാലാട് മണൽ എന്ന സ്ഥലത്ത് വെച്ച് സിറിൽ ഷമജ് ദേവദാസ്, വയസ്സ് 47 ശാലോം ഹൗസ്,തവക്കര, കണ്ണൂർ എന്നയാളെ കണ്ണൂർ ടൗൺ പോലീസും കണ്ണൂർ സിറ്റി ജില്ല പോലീസ് മേധാവി അജിത് കുമാർ ഐ പി എസിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാർഡും ചേർന്ന് പിടികൂടിയത്.

## Article Content

**കണ്ണൂർ**: 3.209 കിലോ ഗ്രാം കഞ്ചാവുമായി ഒരാൾ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ. കണ്ണൂർ ചാലാട് മണൽ എന്ന സ്ഥലത്ത് വെച്ച് സിറിൽ ഷമജ് ദേവദാസ്, വയസ്സ് 47 ശാലോം ഹൗസ്,തവക്കര, കണ്ണൂർ എന്നയാളെ കണ്ണൂർ ടൗൺ പോലീസും കണ്ണൂർ സിറ്റി ജില്ല പോലീസ് മേധാവി അജിത് കുമാർ ഐ പി എസിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാർഡും ചേർന്ന് പിടികൂടിയത്.

പരിശോധനയിൽ ഇയാൾ കൈവശം സൂക്ഷിച്ചിരുന്ന ബിഗ് ഷോപ്പറിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. തുടർന്ന് ഇയാളെ സ്റ്റേഷനിൽ എത്തിച്ച് എൻ ഡി പി എസ് ആക്റ്റ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇയാൾക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിനും, ദേഹോപദ്രപം ഏൽപ്പിച്ചതിനും എൻ ഡി പി എസ് കേസും ഇതിന് മുൻപും ടൗൺ സ്റ്റേഷനിലും കണ്ണൂർ ട്രാഫിക് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തിരുന്നു.

കണ്ണൂർ സിറ്റി പോലിസ് കമ്മീഷണർ അജിത് കുമാർ ഐ പി എസ് ന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മയക്കു മരുന്നിന്റെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി കണ്ണൂർ സിറ്റി പോലീസ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കണ്ണൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാർഡും, അതാത് സ്റ്റേഷൻ പരിധിയിലെ പൊലീസും ചേർന്ന് ശക്തമായ പരിശോധനകൾ നടത്തിവരികയാണ്.മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വിൽപ്പനനടത്തുന്നവരെയും കണ്ടെത്തി ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129604/kannur-town-police-arrested-a-man-with-ganja)