---
title: "പോക്‌സോ കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍"
english_title: "Sports teacher arrested in POCSO case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129663/sports-teacher-arrested-in-pocso-case"
published_at: "2023-07-12T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae6e6bebf98_Picsart_23-07-12_13-57-24-345.jpg"
keywords: []
---

# പോക്‌സോ കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍

> **Lead Summary:** കൽപ്പറ്റ : പോക്‌സോ കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍. മേപ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കായികാധ്യാപകന്‍ കൽപ്പറ്റ പൂത്തൂര്‍വയല്‍ സ്വദേശി ജോണി.ജി.എം ആണ് അറസ്റ്റിലായത്. മേപ്പാടി പോലീസ് ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

## Article Content

കൽപ്പറ്റ : പോക്‌സോ കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍. മേപ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കായികാധ്യാപകന്‍ കൽപ്പറ്റ പൂത്തൂര്‍വയല്‍ സ്വദേശി ജോണി.ജി.എം ആണ് അറസ്റ്റിലായത്. മേപ്പാടി പോലീസ് ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകീട്ട് സ്‌കൂള്‍ വിട്ടതിനുശേഷം അഞ്ച് വിദ്യാര്‍ത്ഥികള്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തി പരാതി നല്‍കുകയായിരുന്നു.തുടര്‍ന്നാണ് അറസ്റ്റ്. ഇയാള്‍ മുന്‍പും കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസില്‍ പ്രതിയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129663/sports-teacher-arrested-in-pocso-case)