---
title: "വയക്കര റബ്ബർ ഉൽപാദക സംഘത്തിന്റെ നേതൃത്വത്തിൽ റബ്ബർ കർഷക സെമിനാർ പടിയോട്ടുചാൽ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു"
english_title: "A rubber farmers# seminar was held at Patiotuchal Vrygar Bhavan auditorium under the leadership # Wayakkara Rubber Producers Association."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129667/a-rubber-farmers-seminar-was-held-at-patiotuchal-vrygar-bhavan-auditorium-under-the-leadership-wayakkara-rubber-producers-association"
published_at: "2023-07-12T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae709fdac73_Picsart_23-07-12_14-51-11-049.jpg"
keywords: []
---

# വയക്കര റബ്ബർ ഉൽപാദക സംഘത്തിന്റെ നേതൃത്വത്തിൽ റബ്ബർ കർഷക സെമിനാർ പടിയോട്ടുചാൽ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു

> **Lead Summary:**  **ചെറുപുഴ**: വയക്കര റബ്ബർ ഉൽപാദക സംഘത്തിന്റെ നേതൃത്വത്തിൽ റബ്ബർ കർഷക സെമിനാർ പടിയോട്ടുചാൽ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. തളിപ്പറമ്പ റബ്ബർ ബോർഡ് ഡെവലപ്പ്മെന്റ് ഓഫീസർ വി. അജിത്ത് പ്രസാദ് ഉദ്ഘാടനം ചെയ്തു.

## Article Content

 **ചെറുപുഴ**: വയക്കര റബ്ബർ ഉൽപാദക സംഘത്തിന്റെ നേതൃത്വത്തിൽ റബ്ബർ കർഷക സെമിനാർ പടിയോട്ടുചാൽ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. തളിപ്പറമ്പ റബ്ബർ ബോർഡ് ഡെവലപ്പ്മെന്റ് ഓഫീസർ വി. അജിത്ത് പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയക്കര ആർ പി എസ് പ്രസിഡണ്ട് സി.എം. ഇസ്മയിൽ മാസ്റ്റർ അദ്ധ്യക്ഷനായി. തളിപ്പറമ്പ് റബ്ബർ ബോർഡ് അസി.ഡെവലപ്പ്മെന്റ് ഓഫിസർ തോമസ് സ്ക്കറിയ വിഷയാവതരണം നടത്തി. ചടങ്ങിൽ 2-ാo വാർഡ് മെമ്പർ, പി. പുഷ്പ മുതിർന്ന റബ്ബർ കർഷകരായ പി. കെ സദാനന്ദൻ, വി. പാപ്പച്ചൻ എന്നിവരെ ആദരിച്ചു. ഇ.വി. നാരായണൻ, ടി.വി. രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129667/a-rubber-farmers-seminar-was-held-at-patiotuchal-vrygar-bhavan-auditorium-under-the-leadership-wayakkara-rubber-producers-association)