---
title: "പഞ്ചദിന സത്യഗ്രഹ സമരം സമാപിച്ചു"
english_title: "Five day Satyagraha strike ends "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12968/five-day-satyagraha-strike-ends"
published_at: "2021-11-26T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a0c655380f6_PicsArt_11-26-05.05.13.jpg"
keywords: []
---

# പഞ്ചദിന സത്യഗ്രഹ സമരം സമാപിച്ചു

> **Lead Summary:**  വനം വകുപ്പിലെ തൊഴിലാളികളെ പിരിച്ചു വിടാനുള്ള അകാരണമായ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ നിയമലംഘന സമരത്തിന് നിർബന്ധിതമാകുമെന്ന് കേരളാ സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ പഞ്ചദിനസമരത്തിന്റെ അഞ്ചാം ദിനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കള്ളിക്കാട് ചന്ദ്രൻ അഭിപ്രായപെട്ടു.

## Article Content

 വനം വകുപ്പിലെ തൊഴിലാളികളെ പിരിച്ചു വിടാനുള്ള അകാരണമായ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ നിയമലംഘന സമരത്തിന് നിർബന്ധിതമാകുമെന്ന് കേരളാ സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ പഞ്ചദിനസമരത്തിന്റെ അഞ്ചാം ദിനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കള്ളിക്കാട് ചന്ദ്രൻ അഭിപ്രായപെട്ടു.

ഇതുപക്ഷ സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്കെതിരായി നിരന്തരമായി ഇറക്കുന്ന തൊഴിലാളി വിരുദ്ധ ഉത്തരവുകൾ പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധ സമരത്തിന്റെ രൂപത്തിനും ഭാവത്തിനും മാറ്റം വരും എന്നും, കരിനിയമം പിൻവലിച്ചില്ലെങ്കിൽ സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്ക് ഉൾപ്പെടെയുള്ള ശക്തമായ സമരങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും സമാപ പ്രസംഗം നടത്തിക്കൊണ്ട് എ.ഐ.റ്റി യു.സി തിരു.ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ സൂചിപ്പിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ കേരള സർക്കാരിന്റെ ചരിത്രത്തിലാദ്യമായി തൊഴിലാളികളെ പിരിച്ചു വിടാനുള്ള നടപടി ഇടതു നയത്തിന് ചേർന്നതല്ല.

താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്ന നയം നടപ്പിലാക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിച്ച് കിട്ടുന്നതിന് വേണ്ടി ഏതറ്റംവരെയും സമരത്തിന് തയ്യാറാകണമെന്ന് എഐറ്റിയുസി ആഹ്വാനം ചെയ്തു.. വയനാട് ജില്ലാ സെക്രട്ടറി ഇ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാസർഗോഡ് ജില്ലാ സെക്രട്ടറി പി.സുധീഷ് , സംസ്ഥാന കമ്മിറ്റി അംഗം എം .ജി മജൂംദാർ, പി.ശ്രീകുമാർ , സോളമൻ വെട്ടുകാട്, കെ. എസ്മധുസൂദനൻ നായർ , വട്ടിയൂർകാവ് ജയകുമാർ , പി.എസ്. നായിഡു, സുനിൽ മതിലകം, എം.ജി ധനീഷ്, പുറുത്തിപ്പാറ സജീവ്, അനി നാരായണൻ , ബിനു സുഗതൻ എന്നിവർ പ്രസംഗിച്ചു കൃഷ്ണ പ്രശാന്ത് സ്വാഗതം ആശംസിച്ചു.. ഷൈജു, ബിനു പാലോട്ഭുവനേന്ദ്രൻ , ശ്രീകുമാർ , രാജേന്ദ്രൻ , മുരളി, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12968/five-day-satyagraha-strike-ends)