---
title: "മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് മൂന്നുപേർക്ക് പരിക്ക്"
english_title: "Minister pilot vehicle accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129705/minister-pilot-vehicle-accident"
published_at: "2023-07-12T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae9752a0d54_ambulance-5-101696983.jpg"
keywords: []
---

# മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് മൂന്നുപേർക്ക് പരിക്ക്

> **Lead Summary:** **കൊല്ലം**: മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സുമായി കൂട്ടിയിടിച്ച് അപകടം. രോഗിയുമായി വന്ന ആംബുലന്‍സിലാണ് മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് അപകടം ഉണ്ടായത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത രോഗിയുമായി വന്ന ആംബുലന്‍സാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

## Article Content

**കൊല്ലം**: മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സുമായി കൂട്ടിയിടിച്ച് അപകടം. രോഗിയുമായി വന്ന ആംബുലന്‍സിലാണ് മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് അപകടം ഉണ്ടായത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത രോഗിയുമായി വന്ന ആംബുലന്‍സാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

കോട്ടയം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മന്ത്രിയുടെ പൈലറ്റ് വാഹനം കൂട്ടിയിടിക്കുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ക്കും രോഗിക്കും മറ്റൊരാള്‍ക്കും പരിക്കേറ്റു. ഉടന്‍തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129705/minister-pilot-vehicle-accident)