---
title: "കണ്ണൂര്‍ ചാലോട് വന്‍മയക്കുമരുന്ന് വേട്ട, യുവാവ് അറസ്റ്റില്‍"
english_title: "#Kannur Chalad drug hunt# youth arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129711/kannur-chalad-drug-hunt-youth-arrested"
published_at: "2023-07-12T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae9add976a6_Picsart_23-07-12_17-50-44-319.jpg"
keywords: []
---

# കണ്ണൂര്‍ ചാലോട് വന്‍മയക്കുമരുന്ന് വേട്ട, യുവാവ് അറസ്റ്റില്‍

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂർ ചാലോടിൽ ബംഗ്‌ളൂരില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന വന്‍മയക്കുമരുന്ന് ശേഖരവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റുു ചെയ്തു.

## Article Content

**കണ്ണൂര്‍: **കണ്ണൂർ ചാലോടിൽ ബംഗ്‌ളൂരില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന വന്‍മയക്കുമരുന്ന് ശേഖരവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റുു ചെയ്തു.

കണ്ണൂര്‍ ചാലോട് സ്വദേശി ദില്‍ഷാദിനെയാണ് (21 ) ഇന്ന്  പുലര്‍ച്ചെ രണ്ടരയോടെ ചാലോട്ടെ വീട്ടിൽ നിന്ന്  പിടി കൂടിയത്. ഇയാളില്‍ നിന്നും 68.9ഗ്രാം മെത്താഫിറ്റാമിന്‍ എന്ന മാരകമയക്കുമരുന്ന് പികൂടി. പിടികൂടിയ മയക്കുമരുന്ന് 2.75 ലക്ഷം രൂപ വിലവരുമെന്ന് എക്‌സൈസ് അറിയിച്ചു.

രഹസ്യവിവരം ലഭിച്ചതനുസരിച്ച്   പ്രതിയുടെ ചലോട്ടെ വീട്  റെയ്ഡു ചെയ്താണ് ഒളിപ്പിച്ചുവെച്ച മയക്കുമരുന്ന് കണ്ടെത്തിയത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റിനര്‍ക്കോട്ടിക്ക് സി. ഐ. ടി.പി ജനാര്‍ദ്ദനന്‍, പ്രിവന്റീവ് ഓഫീസര്‍ അനില്‍കുമാര്‍, കെ.സി ഷിനു എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129711/kannur-chalad-drug-hunt-youth-arrested)