---
title: "സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിനി മരിച്ചു. "
english_title: "Student dies after school bus collapses "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129745/student-dies-after-school-bus-collapses"
published_at: "2023-07-12T19:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aeb9153a23a_dfdsgfdgdfg.jpg"
keywords: []
---

# സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിനി മരിച്ചു. 

> **Lead Summary:** തൃശൂർ വേലൂരിൽ സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിനി മരിച്ചു. പണിക്കവീട്ടിൽ രാജൻ- വിദ്യ ദമ്പതികളുടെ മകൾ ദിയ ആണ് മരിച്ചത്. വീടിന് മുന്നിൽ വെച്ചാണ് അപകടം. തൃശൂർ വേലൂരിൽ നാലുമണിയോടെയാണ് അപകടമുണ്ടായത്.

## Article Content

തൃശൂർ വേലൂരിൽ സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിനി മരിച്ചു. പണിക്കവീട്ടിൽ രാജൻ- വിദ്യ ദമ്പതികളുടെ മകൾ ദിയ ആണ് മരിച്ചത്. വീടിന് മുന്നിൽ വെച്ചാണ് അപകടം. തൃശൂർ വേലൂരിൽ നാലുമണിയോടെയാണ് അപകടമുണ്ടായത്.

തലക്കോട്ടുക്കര ഒയിറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ദിയ. സ്കൂൾ വാനിറങ്ങിയ ഉടനെ കുട്ടി റോഡിന് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. കുട്ടി ക്രോസ് ചെയ്തത് അറിയാതെ വാഹനം മുന്നോട്ടേടുത്തപ്പോൾ ഇടിയേറ്റ് താഴെ വിഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129745/student-dies-after-school-bus-collapses)