---
title: "കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ള കേസുകളെടുക്കുന്ന നടപടിയിൽ പ്രതിഷേധിച്ച്  ഐ.എൻ.ടി.യു.സി.യുടെ പ്രതിഷേധ ജ്വാല."
english_title: "INTUC protest against false cases against Congress leaders. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129763/intuc-protest-against-false-cases-against-congress-leaders"
published_at: "2023-07-12T21:23:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aecc68f31d1_wergszg.jpg"
keywords: []
---

# കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ള കേസുകളെടുക്കുന്ന നടപടിയിൽ പ്രതിഷേധിച്ച്  ഐ.എൻ.ടി.യു.സി.യുടെ പ്രതിഷേധ ജ്വാല.

> **Lead Summary:** **കൽപ്പറ്റ: **കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരനെതിരെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും മറ്റു കോൺഗ്രസ്‌ നേതാക്കൾക്കെതിരെയും കള്ളകേസെടുക്കുന്ന പിണറായി സർക്കാരിന്റെ നടപടിക്കെതിക്കെതിരെയാണ് ഐ എൻ ടി യു. സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ ജ്വാലയും പൊതു സമ്മേളനവും സംഘടിപ്പിച്ചത്.

## Article Content

**കൽപ്പറ്റ: **കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരനെതിരെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും മറ്റു കോൺഗ്രസ്‌ നേതാക്കൾക്കെതിരെയും കള്ളകേസെടുക്കുന്ന പിണറായി സർക്കാരിന്റെ നടപടിക്കെതിക്കെതിരെയാണ് ഐ എൻ ടി യു. സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ ജ്വാലയും പൊതു സമ്മേളനവും സംഘടിപ്പിച്ചത്.

പ്രതിഷേധ ജ്വാല ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ്‌ പി പി ആലി ഉദ്ഘാടനം ചെയ്തു. പിണറായിയുടെ അഴിമതി മറച്ചു വെക്കുന്നതിനു വേണ്ടി കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ഇത്തരം കള്ളകേസെടുക്കുന്ന നടപടിയുമായി മുന്നോട്ട് പോയാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ്‌ ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബി സുരേഷ് ബാബു, പി എൻ ശിവൻ, മോഹൻദാസ് കോട്ടക്കൊല്ലി, ഒ ഭാസ്കരൻ, ജിനി തോമസ്, കെ കെ രാജേന്ദ്രൻ, ജോർജ് മണ്ണാത്താനി, ആർ ഉണ്ണികൃഷ്ണൻ, സി എ അരുൺദേവ്, ഹർഷൽ കോന്നാടൻ, കെ അജിത, കെ എസ് തങ്കച്ചൻ, ബാബു പിണ്ടിപ്പുഴ, ഡിന്റോ ജോസ്, യൂനുസ് ചുളിക്ക, രാജു ഹെജമാടി, ആർ രാമചന്ദ്രൻ, ആയിഷ പള്ളിയാൽ, ഷിജു പൗലോസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129763/intuc-protest-against-false-cases-against-congress-leaders)