---
title: "റോഡുകളുടെ അവസ്ഥ എ.ഐ ക്യാമറയുടെ സഹായത്തോടെ നിരീക്ഷിക്കാനാകുമോ....?;  ഹൈകോടതി. "
english_title: "Can the condition of roads be monitored with the help of AI camera...?; High Court "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129773/can-the-condition-of-roads-be-monitored-with-the-help-of-ai-camera-high-court"
published_at: "2023-07-12T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aed5c8e1aa8_ai_camera.jpg"
keywords: []
---

# റോഡുകളുടെ അവസ്ഥ എ.ഐ ക്യാമറയുടെ സഹായത്തോടെ നിരീക്ഷിക്കാനാകുമോ....?;  ഹൈകോടതി. 

> **Lead Summary:** **കൊച്ചി: **റോഡുകളുടെ അവസ്ഥ എ.ഐ ക്യാമറയുടെ സഹായത്തോടെ നിരീക്ഷിക്കാനാകുമോയെന്ന് ഹൈകോടതി. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് എ.ഐ ക്യാമറ റോഡുകളുടെ നിരീക്ഷണത്തിന്​ ഉതകുമോയെന്ന് കോടതി ആരാഞ്ഞത്​. റോഡുകളുടെ ശോച്യാവസ്ഥ യഥാസമയം അറിയാത്തതാണ് പ്രശ്നപരിഹാരം വൈകാൻ കാരണമെന്ന്​ കോടതി വിലയിരുത്തി. എല്ലായിടത്തും എ.ഐ ക്യാമറ സ്ഥാപിച്ചിട്ടില്ലെന്നും സ്ഥാപിച്ചയിടത്ത് റോഡിന്റെ സ്ഥിതി നിരീക്ഷിക്കാനാകുമോ എന്നത്​ പരിശോധിക്കാമെന്നും പൊതുമരാമത്ത് അഭിഭാഷകൻ അറിയിച്ചു. ഇടപ്പള്ളി മുതൽ കണ്ടെയ്​നർ റോഡുവരെയുള്ള ഭാഗത്തെ റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചതായി ദേശീയപാത അതോറിറ്റി അറിയിച്ചു.

## Article Content

**കൊച്ചി: **റോഡുകളുടെ അവസ്ഥ എ.ഐ ക്യാമറയുടെ സഹായത്തോടെ നിരീക്ഷിക്കാനാകുമോയെന്ന് ഹൈകോടതി. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് എ.ഐ ക്യാമറ റോഡുകളുടെ നിരീക്ഷണത്തിന്​ ഉതകുമോയെന്ന് കോടതി ആരാഞ്ഞത്​. റോഡുകളുടെ ശോച്യാവസ്ഥ യഥാസമയം അറിയാത്തതാണ് പ്രശ്നപരിഹാരം വൈകാൻ കാരണമെന്ന്​ കോടതി വിലയിരുത്തി. എല്ലായിടത്തും എ.ഐ ക്യാമറ സ്ഥാപിച്ചിട്ടില്ലെന്നും സ്ഥാപിച്ചയിടത്ത് റോഡിന്റെ സ്ഥിതി നിരീക്ഷിക്കാനാകുമോ എന്നത്​ പരിശോധിക്കാമെന്നും പൊതുമരാമത്ത് അഭിഭാഷകൻ അറിയിച്ചു. ഇടപ്പള്ളി മുതൽ കണ്ടെയ്​നർ റോഡുവരെയുള്ള ഭാഗത്തെ റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചതായി ദേശീയപാത അതോറിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129773/can-the-condition-of-roads-be-monitored-with-the-help-of-ai-camera-high-court)