---
title: "ടിപ്പർ ലോറികളുടെ അമിത വേഗം നിയന്ത്രിക്കണം-  അഡ്വ: സജീവ് ജോസഫ് എം.എൽ.എ."
english_title: "Excessive speed of tipper lorries# should be controlled# - Adv: Sajeev Joseph MLA."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129821/excessive-speed-of-tipper-lorries-should-be-controlled-adv-sajeev-joseph-mla"
published_at: "2023-07-13T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64af63d35c069_Screenshot_20230713-080430_Google.jpg"
keywords: []
---

# ടിപ്പർ ലോറികളുടെ അമിത വേഗം നിയന്ത്രിക്കണം-  അഡ്വ: സജീവ് ജോസഫ് എം.എൽ.എ.

> **Lead Summary:** **ശ്രീകണ്ഠാപുരം**: ചേപ്പറമ്പിലെ പ്ലസ്ടു വിദ്യാർത്ഥി അശ്വന്തിന്റെ അതിദാരുണ മരണത്തിൽ അഡ്വ: സജീവ് ജോസഫ് എം.എൽ.എ. കടുത്ത ദു:ഖവും നടുക്കവും രേഖപ്പെടുത്തി. ഇന്നലെ അതിരാവിലെ വീട്ടിൽ നിന്നും പാലുമായി പാൽ സൊസൈറ്റിയിലേക്ക് പോയ അശ്വന്തിന്റെ അപകട മരണം നാടിനെ ആകെ ദു:ഖത്തിലാഴ്ത്തിയിരിക്കയാണ്.

## Article Content

**ശ്രീകണ്ഠാപുരം**: ചേപ്പറമ്പിലെ പ്ലസ്ടു വിദ്യാർത്ഥി അശ്വന്തിന്റെ അതിദാരുണ മരണത്തിൽ അഡ്വ: സജീവ് ജോസഫ് എം.എൽ.എ. കടുത്ത ദു:ഖവും നടുക്കവും രേഖപ്പെടുത്തി. ഇന്നലെ അതിരാവിലെ വീട്ടിൽ നിന്നും പാലുമായി പാൽ സൊസൈറ്റിയിലേക്ക് പോയ അശ്വന്തിന്റെ അപകട മരണം നാടിനെ ആകെ ദു:ഖത്തിലാഴ്ത്തിയിരിക്കയാണ്.

വീടിന് തൊട്ടടുത്താണ് റോഡിൽ അതിദാരുണമായി സ്കൂൾ വിദ്യാർത്ഥി കൊല്ലപ്പെട്ടത്. അതിരാവിലെ മുതലുള്ള ടിപ്പർ ലോറികളുടെ അമിത വേഗം കാരണം മലയോര മേഖലയുടെ ഗ്രാമീണ റോഡുകളിൽ പോലും അപകടങ്ങൾ നിരന്തരമുണ്ടാവുന്നു.

ഈ പ്രദേശത്ത് വാഹനാപടങ്ങൾ പതിവു കാഴ്ചയായി മാറുകയാണ്. ധാരാളം കരിങ്കൽ ക്വാറികളും ചെങ്കൽപ്പണകളുമുള്ള മലയോരത്തെ വിവിധ പ്രദേശങ്ങളിൽ ടിപ്പർ ലോറികളുടെ മത്സര ഓട്ടം സ്ഥിരം കാഴ്ചയാണ്. ലോറികളുടെ അമിത വേഗം നിയന്ത്രിക്കാനാവശ്യമായ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സജീവ് ജോസഫ് എം.എൽ.എ. ജില്ലാ കളക്ടർക്കും മറ്റ് അധികാരികൾക്കും കത്തു നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129821/excessive-speed-of-tipper-lorries-should-be-controlled-adv-sajeev-joseph-mla)