---
title: "വിദ്യാർഥിയുടെ ഫോൺ പൊട്ടിത്തെറിച്ചു"
english_title: "The student's phone exploded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129883/the-students-phone-exploded"
published_at: "2023-07-13T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64af924dde088_Picsart_23-07-13_11-22-00-727.jpg"
keywords: []
---

# വിദ്യാർഥിയുടെ ഫോൺ പൊട്ടിത്തെറിച്ചു

> **Lead Summary:** **മടക്കിമല**: വിദ്യാർഥിയുടെ ഫോൺ പൊട്ടിത്തെറിച്ചു. മടക്കിമല ഒഴക്കൽ കുന്നിൽ നെല്ലാങ്കണ്ടി ഷംസുദ്ദീൻ മുസ്‌ലിയാരുടെ മകൻ സിനാൻ എന്ന വിദ്യാർഥിയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്.കഴിഞ ദിവസം രാത്രി 11 മണിക്ക് കിടന്ന സിനാൻ ഫോൺ കിടക്കുന്നതിന് സമീപത്തെ ജനലിലാണ് വച്ചിരുന്നത്.

## Article Content

**മടക്കിമല**: വിദ്യാർഥിയുടെ ഫോൺ പൊട്ടിത്തെറിച്ചു. മടക്കിമല ഒഴക്കൽ കുന്നിൽ നെല്ലാങ്കണ്ടി ഷംസുദ്ദീൻ മുസ്‌ലിയാരുടെ മകൻ സിനാൻ എന്ന വിദ്യാർഥിയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്.കഴിഞ ദിവസം രാത്രി 11 മണിക്ക് കിടന്ന സിനാൻ ഫോൺ കിടക്കുന്നതിന് സമീപത്തെ ജനലിലാണ് വച്ചിരുന്നത്.

ഉറങ്ങുന്നതിനിടെ ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കിയപ്പോൾ മൊബൈലിൽ നിന്നാണ് ശബ്ദം എന്ന് മനസ്സിലാവുകയും മൊബൈൽ അകലത്തേക്ക് ഇടുകയും ചെയ്തു. അൽപ സമയത്തിനകം ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സിനാൻ പറഞ്ഞു. ഒരു വർഷം മുൻപ് വാങ്ങിയതാണ് ഫോൺ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129883/the-students-phone-exploded)