---
title: "യമുനയിലെ ജലനിരപ്പ് സര്‍വകാല റെക്കോര്‍ഡില്‍ - പ്രളയഭീതിയിൽ ഡൽഹി | #heavyrainfall "
english_title: "Delhi heavy rainfall "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129898/delhi-heavy-rainfall"
published_at: "2023-07-13T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64af9998e97c8_images.jpeg"
keywords: []
---

# യമുനയിലെ ജലനിരപ്പ് സര്‍വകാല റെക്കോര്‍ഡില്‍ - പ്രളയഭീതിയിൽ ഡൽഹി | #heavyrainfall 

> **Lead Summary:** **ന്യൂഡല്‍ഹി**: കനത്ത മഴ ഡല്‍ഹിയില്‍ തുടരുന്നതിനിടെ യമുനാ നദിയിലെ ജലനിരപ്പ് സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍. 207.71 മീറ്ററായിട്ടാണ് ബുധനാഴ്ച്ച ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. 1978ല്‍ 207.49 മീറ്റര്‍ ആയി ജലനിരപ്പ് ഉയര്‍ന്നതായിരുന്നു നേരത്തെയുള്ള റെക്കോര്‍ഡ്. അപകടകരമായ നിലയിലേക്ക് ജലനിരപ്പ് ഉയര്‍ന്നതോടെ തലസ്ഥാന നഗരി പ്രളയഭീതിയിലാണ്. യമുനയിലെ ജലനിരപ്പ് ഇനിയും ഉയരുമെന്നാമ് മുന്നറിയിപ്പ്.

## Article Content

**ന്യൂഡല്‍ഹി**: കനത്ത മഴ ഡല്‍ഹിയില്‍ തുടരുന്നതിനിടെ യമുനാ നദിയിലെ ജലനിരപ്പ് സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍. 207.71 മീറ്ററായിട്ടാണ് ബുധനാഴ്ച്ച ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. 1978ല്‍ 207.49 മീറ്റര്‍ ആയി ജലനിരപ്പ് ഉയര്‍ന്നതായിരുന്നു നേരത്തെയുള്ള റെക്കോര്‍ഡ്. അപകടകരമായ നിലയിലേക്ക് ജലനിരപ്പ് ഉയര്‍ന്നതോടെ തലസ്ഥാന നഗരി പ്രളയഭീതിയിലാണ്. യമുനയിലെ ജലനിരപ്പ് ഇനിയും ഉയരുമെന്നാമ് മുന്നറിയിപ്പ്.

പ്രളയബാധിത മേഖലകളിലെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് ഡല്‍ഹി പോലീസ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരിക്കുകയാണ്. ഏത് നിമിഷം നഗരം വെള്ളത്തില്‍ മുങ്ങാമെന്ന് കത്തില്‍ അറിയിച്ചിരിക്കുന്നത്.ഹരിയാനയിലെ ഹാഥ്‌നികുണ്ഡ് ബരേജില്‍ നിന്ന് വലിയ അളവില്‍ വെള്ളം തുറന്നുവിട്ടതാണ് ഇത്രത്തോളം യമുന നദിയിലെ ജലനിരപ്പ് ഉയരാന്‍ കാരണമെന്ന് കെജ്രിവാള്‍ കത്തില്‍ പറയുന്നു.

കത്തിന്റെ പകര്‍പ്പ് കെജ്രിവാള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ബരേജില്‍ നിന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് നിയന്ത്രിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. യുമനയിലെ ജലനിരപ്പ് സര്‍വകാല റെക്കോര്‍ഡിലെത്തിയതോടെ അടിയന്തര യോഗവും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തു. നദിയുടെ സമീപത്തുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129898/delhi-heavy-rainfall)