---
title: "പ്രീ പ്രൈമറി കഥോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി"
english_title: "Pre-primary story festival and various clubs were inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129913/pre-primary-story-festival-and-various-clubs-were-inaugurated"
published_at: "2023-07-13T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afa83606192_Picsart_23-07-13_12-29-47-789.jpg"
keywords: []
---

# പ്രീ പ്രൈമറി കഥോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി

> **Lead Summary:** **ചുങ്കക്കുന്ന്** : ചുങ്കക്കുന്ന് ഗവ: യു.പി സ്കൂളിലെ പ്രീപ്രൈമറി കുട്ടികൾക്ക് സമഗ്രശിക്ഷാ കേരളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കഥോൽസവം പ്രശസ്ത കഥാകാരൻ ജിജോ ജേക്കബും വിദ്യാരംഗം കലാസാഹിത്യവേദി, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ഇരിട്ടി ബി ആർ സി ട്രെയിനർ മുനീർ. പി.സി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ അധ്യക്ഷത വഹിച്ചു.

## Article Content

**ചുങ്കക്കുന്ന്** : ചുങ്കക്കുന്ന് ഗവ: യു.പി സ്കൂളിലെ പ്രീപ്രൈമറി കുട്ടികൾക്ക് സമഗ്രശിക്ഷാ കേരളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കഥോൽസവം പ്രശസ്ത കഥാകാരൻ ജിജോ ജേക്കബും വിദ്യാരംഗം കലാസാഹിത്യവേദി, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ഇരിട്ടി ബി ആർ സി ട്രെയിനർ മുനീർ. പി.സി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ അധ്യക്ഷത വഹിച്ചു.

ഹെഡ് മാസ്റ്റർ ഇ ആർ വിജയൻ സ്വാഗതം ആശംസിച്ചു. ബി ആർ സി ട്രെയിനർ പ്രദീപ്, എസ് എം സി പ്രസിഡന്റ് ജസ്റ്റിൻ ജെയിംസ്, പ്രീപ്രൈമറി പി ടി എ പ്രസിഡന്റ് സീൽസ് വർഗീസ്, മദർപി ടി എ പ്രസിഡൻറ് സിന്ധു മാതിരംപള്ളിൽ പ്രീപ്രൈമറി ടീച്ചർ ബിൻസി മോൾ വിവി സ്റ്റാഫ് സെക്രട്ടറി പി ഡി തങ്കച്ചൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129913/pre-primary-story-festival-and-various-clubs-were-inaugurated)