---
title: "ശമ്പളം മുടങ്ങി; കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക്"
english_title: "#Salary stopped #KSRTC #employees  go on #strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129919/kseb"
published_at: "2023-07-13T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afacda97ffe_download.jpeg"
keywords: []
---

# ശമ്പളം മുടങ്ങി; കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക്

> **Lead Summary:** **തിരുവനന്തപുരം**: ശമ്പളം മുടങ്ങി കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക്. സമരത്തിൽ ജീവനക്കാർ സി എം ഡി ഓഫീസ് ഉപരോധിക്കും. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തുക. ഐഎൻടിയുസി യൂണിയന് ഒപ്പം സിഐടിയു യൂണിയനും സമരത്തിൽ പങ്കെടുത്തേക്കും.

## Article Content

**തിരുവനന്തപുരം**: ശമ്പളം മുടങ്ങി കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക്. സമരത്തിൽ ജീവനക്കാർ സി എം ഡി ഓഫീസ് ഉപരോധിക്കും. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തുക. ഐഎൻടിയുസി യൂണിയന് ഒപ്പം സിഐടിയു യൂണിയനും സമരത്തിൽ പങ്കെടുത്തേക്കും.

ജൂൺ മാസത്തെ ശമ്പളമാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ലഭിക്കാനുളളത്. എന്നാൽ കെഎസ്ആർടിസിക്ക് കളക്ഷൻ കുറവാണെന്ന് മാനേജ്മെന്റ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129919/kseb)