---
title: "തൊടീക്കളം ഗവ. എല്‍ പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടന്നു"
english_title: "Inauguration#VidyarangamKalaSahityaVediandvariousclubswasheld#ThoteikalamGovLPSchool."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129929/inauguration-vidyarangam-kala-sahitya-vedi-and-various-clubs-was-held-thoteikalam-government-lp-school"
published_at: "2023-07-13T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afb252bb7e8_Picsart_23-07-13_13-43-55-449.jpg"
keywords: []
---

# തൊടീക്കളം ഗവ. എല്‍ പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടന്നു

> **Lead Summary:** **തലശ്ശേരി**: തൊടീക്കളം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടന്നു.

## Article Content

**തലശ്ശേരി**: തൊടീക്കളം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടന്നു.

പരിപാടിയോട് അനുബന്ധിച്ച് ബഷീര്‍ കൃതികളുടെ ദൃശ്യാവിഷ്‌കാരവും സംഘടിപ്പിച്ചു. ചടങ്ങ് പി.ടി.എ വൈസ് പ്രസിഡണ്ട് വി .കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ് കെ.സി മാലതി അധ്യക്ഷത വഹിച്ചു. എം .വി .പ്രീത, എം.ഷൈജ, എം.എ.ബിജു എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ 3, 4 ക്ലാസുകളിലെ കുട്ടികള്‍ തയ്യാറാക്കിയ ബഷീര്‍ ദിന പതിപ്പുകള്‍ പ്രകാശനം ചെയ്തു. എന്‍. രജനികുമാരി സ്വാഗതവും വിദ്യാരംഗം കണ്‍വീനര്‍ എ.ഇ.വിപിന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129929/inauguration-vidyarangam-kala-sahitya-vedi-and-various-clubs-was-held-thoteikalam-government-lp-school)