---
title: "മൊബൈൽ മോഷ്ടാക്കൾ ജാഗ്രതൈ: നഷ്ടപ്പെട്ടു പോയ മൊബൈൽ ഫോണുകൾ കണ്ടുപിടിക്കാൻ പുതിയ ഫോർമാറ്റ്"
english_title: "Mobile thieves alert: New format to track lost mobile phones"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129952/mobile-thieves-alert-new-format-to-track-lost-mobile-phones"
published_at: "2023-07-13T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afc20056854_Screenshot_2023-07-13-14-40-50-50_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മൊബൈൽ മോഷ്ടാക്കൾ ജാഗ്രതൈ: നഷ്ടപ്പെട്ടു പോയ മൊബൈൽ ഫോണുകൾ കണ്ടുപിടിക്കാൻ പുതിയ ഫോർമാറ്റ്

> **Lead Summary:**  നഷ്ടപ്പെട്ടു പോയ മൊബൈൽ ഫോണുകൾ കണ്ടുപിടിക്കാൻ പുതിയ ഫോർമാറ്റ് വികസിപ്പിച്ചിരിക്കയാണ് മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷൻ . കളവ്പോയതോ,നഷ്ടപ്പെട്ടുപോയതോ ആയ മൊബൈൽ ഫോൺ കണ്ടെത്തുന്നതിന് വേണ്ടിയാണ് മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷന്റെ നേതൃത്വത്തിൽ പുത്തൻ ഫോർമാറ്റ് തയ്യാറാക്കിയിട്ടുള്ളത്.

## Article Content

 നഷ്ടപ്പെട്ടു പോയ മൊബൈൽ ഫോണുകൾ കണ്ടുപിടിക്കാൻ പുതിയ ഫോർമാറ്റ് വികസിപ്പിച്ചിരിക്കയാണ് മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷൻ . കളവ്പോയതോ,നഷ്ടപ്പെട്ടുപോയതോ ആയ മൊബൈൽ ഫോൺ കണ്ടെത്തുന്നതിന് വേണ്ടിയാണ് മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷന്റെ നേതൃത്വത്തിൽ പുത്തൻ ഫോർമാറ്റ് തയ്യാറാക്കിയിട്ടുള്ളത്.

കേരളത്തിലൊട്ടാകെയുള്ള മൊബൈൽ വ്യാപാരികളും, ചുമതലപ്പെട്ട പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഗ്രൂപ്പിനാണ് മേൽനോട്ട ചുമതല. 23 ഓളം വാട്സ്ആപ്പ് ഗ്രൂപ്പുകൾ ആണ് ഇതിന് വേണ്ടി രൂപീകരിച്ചിട്ടുള്ളത്. ഐ എം എ നമ്പർ ആണ് നഷ്ടപ്പെട്ടുപോയതോ കളവു പോയതോ ആയ മൊബൈൽ ഫോണുകൾ തിരിച്ചുകിട്ടാനുള്ള ഏക പോംവഴി. മൊബൈൽനഷ്ടപ്പെട്ട വ്യക്‌തി മൊബൈൽ ഫോണിന്റെ ഐഎംഎ നമ്പർ ഉടൻ തന്നെ അടുത്തുള്ള മൊബൈൽ ഷോപ്പിൽ കൈമാറേണ്ടതാണ്.

ഇങ്ങനെ കൈമാറുന്ന നമ്പർ ഉടൻതന്നെ വ്യാപാരി കേരളത്തിൽ ഉടനീളമുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യും. ഇങ്ങനെ മുഴുവൻ ഷോപ്പുകളിലും ഐ എം എ നമ്പർ ലഭിക്കുന്നതോടെ പ്രസ്തുത മൊബൈലുമായി ആരെങ്കിലും ഏത് ഷോപ്പിലെത്തിയാലും ഉടൻ തിരിച്ചറിയാനാകും. പിന്നീട് പോലീസിന്റെ സഹായത്തോടെ ഉടമക്ക് മൊബൈൽ ഫോൺ തിരികെ ലഭിക്കുകയും ചെയ്യും. നാലുവർഷത്തോളമായി തുടങ്ങിയ ഈ ഗ്രൂപ്പിൽ നിന്നും ഏകദേശം 400 ഓളം മൊബൈൽ ഫോണുകളാണ് ഇത്തരത്തിൽ വീണ്ടെടുക്കാൻ സാധിച്ചിട്ടുള്ളത്.

ഇത്തരത്തിൽ മൊബൈൽ ഷോപ്പുകളിൽ ലഭിക്കുന്ന ഫോണുകൾ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുന്നതോടെ, പ്രതികളെ പിടികൂടാൻ പോലീസിന് സാധിക്കുകയും ചെയ്യുന്നുണ്ടെന്ന് മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി കൂത്തുപറമ്പ് കിണവക്കലിലെ പി താഹിർ പറഞ്ഞു. ഫോൺ അൺലോക്ക് ചെയ്യാൻ സാധിക്കാത്തതിനാൽ തന്നെ വിലപ്പെട്ട രേഖകൾ അടങ്ങുന്ന ഡാറ്റകൾ ഒന്നും തന്നെ ഇതിലൂടെ നഷ്ടമാകുന്നില്ല. മൊബൈൽ ഫോണുകൾ നഷ്ടമാകുന്നവർ ഈ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും താഹിർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129952/mobile-thieves-alert-new-format-to-track-lost-mobile-phones)