---
title: "#Death |  തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതിയുടെ മരണം: പ്രതി അറസ്റ്റില്‍ "
english_title: "#Death of #young #woman in #Thiruvananthapuram #Mental #Health #Center  #Accused #Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129961/thiruvananthapuram"
published_at: "2023-07-13T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afc893b370d_Screenshot_2023-07-13-15-14-29-42_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Death |  തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതിയുടെ മരണം: പ്രതി അറസ്റ്റില്‍ 

> **Lead Summary:** **തിരുവനന്തപുരം**: മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതി സെല്ലിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. കഴിഞ്ഞ നവംബര്‍ 29 നാണ് ശൂരനാട് സ്വദേശി സ്മിത കൊല്ലപ്പെട്ടത്.

## Article Content

**തിരുവനന്തപുരം**: മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതി സെല്ലിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. കഴിഞ്ഞ നവംബര്‍ 29 നാണ് ശൂരനാട് സ്വദേശി സ്മിത കൊല്ലപ്പെട്ടത്.

സംഭവത്തില്‍ മറ്റൊരു അന്തേവാസിയായ സജിത മേരിയെ അറസ്റ്റ് ചെയ്തു. അസഭ്യം പറഞ്ഞതിലെ ദേഷ്യത്തിന് ഉറങ്ങിക്കിടന്ന സ്മിതയെ പാത്രം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തല്‍.

തിരുവനന്തപുരം സിറ്റി ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസില്‍ സജിത മേരിക്കെതിരെ മറ്റൊരു അന്തേവാസിയായ സന്ധ്യ ക്രൈം ബ്രാഞ്ചിന് നിര്‍ണായക മൊഴി നല്‍കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129961/thiruvananthapuram)