കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു ; മലയോരത്തെ എ ടി എമ്മുകളിൽ സാനിറ്റൈസർ കാലിയായി കിടക്കുന്നു.

By siva | Monday July 13th, 2020

SHARE NEWS

 

കേളകം : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും മലയോരത്തെ വിവിധ എ ടി എമ്മുകളിൽ സാനിറ്റൈസർ കുപ്പികൾ കാലിയായി കിടന്നു. കൊട്ടിയൂർ കേളകം തുടങ്ങിയ ടൗണുകളിലെ എടിഎമ്മുകളിലാണ് കാലിയായ സാനിറ്റൈസർ കുപ്പികളുള്ളത്.കോവിഡിൻ്റെ തുടക്കകാലത്ത് എല്ലാ എ ടി എമ്മുകളിലും വ്യാപാരസ്ഥാപനങ്ങളും സാനിറ്റൈസർ സുലഭമായിരുന്നു. അന്ന് എത്തുന്നവർക്ക് കൈകഴുകാൻ വെള്ളവും സാനിറ്റൈസറും മിക്കയിടങ്ങളിലും സ്ഥാപിച്ചിരുന്നു. എന്നാൽ ലോക്ഡൗണിൽ ഇളവ് വരുത്തുകയും ജനങ്ങൾ സാധാരണ പോലെ ടൗണിലേക്ക് എത്തുന്നത് തുടങ്ങുകയും ചെയ്തപ്പോൾ മിക്കയിടങ്ങളിലും വെള്ളവുമില്ല സോപ്പുമില്ല.ഇതേക്കുറിച്ച് ബാങ്കുകളിൽ അന്വേഷിച്ചപ്പോൾ എടിഎം കൗണ്ടറുകളിലെ പണം നിറയ്ക്കുന്നതും അറ്റകുറ്റപണി നടത്തുന്നതടക്കമുള്ള ജോലികൾ ഏജൻസികൾക്ക് നൽകിയിരുന്നെന്ന മറുപടിയാണ് ലഭിച്ചത്. ഇനി കോവിഡിൻ്റെ രൂക്ഷതയെപ്പറ്റിയും അതിൻ്റെ വ്യാപനത്തെ പറ്റിയും ആരെയും പുറകെ നടന്ന് ബോധവൽക്കരിക്കേണ്ട കാര്യമില്ല. അവരവർ തന്നെ സുരക്ഷക്കായി മാസ്കും സാനിറ്റൈസറുമെല്ലാം ഉപയോഗിച്ചാൽ നമ്മുടെ നാടിനെ ഈ വലിയ വിപത്തിൽ നിന്ന് തിരിച്ചുപിടിക്കാൻ കഴിയും.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read