---
title: "#movie/ 'ഒടിടി റിലീസിന് നിയന്ത്രണം വേണം'; നിയമനിർമ്മാണത്തിന്റെ സാധ്യതകൾ തേടി സർക്കാർ"
english_title: "'OTT release needs regulation'# Govt explores possibilities # legislation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130003/ott-release-needs-regulation-govt-explores-possibilities-legislation"
published_at: "2023-07-13T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aff16ed5e8b_images_-_2023-07-13T181309.098.jpeg"
keywords: []
---

# #movie/ 'ഒടിടി റിലീസിന് നിയന്ത്രണം വേണം'; നിയമനിർമ്മാണത്തിന്റെ സാധ്യതകൾ തേടി സർക്കാർ

> **Lead Summary:** **തിരുവനന്തപുരം**: സിനിമകളുടെ ഒടിടി റിലീസിൽ നിയന്ത്രണം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ. തിയേറ്റർ ഉടമകൾ പരാതി നൽകിയ സാഹചര്യത്തിൽ നിയമനിർമ്മാണത്തിന്റെ സാധ്യതകൾ തേടുകയാണ് സർക്കാർ. വിഷയത്തിൽ കൂടിയാലോചിച്ച് തീരുമാനമെടുക്കാൻ ഈ മാസം 19ന് സിനിമാ സംഘടനകളുമായി യോഗം ചേരും.

## Article Content

**തിരുവനന്തപുരം**: സിനിമകളുടെ ഒടിടി റിലീസിൽ നിയന്ത്രണം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ. തിയേറ്റർ ഉടമകൾ പരാതി നൽകിയ സാഹചര്യത്തിൽ നിയമനിർമ്മാണത്തിന്റെ സാധ്യതകൾ തേടുകയാണ് സർക്കാർ. വിഷയത്തിൽ കൂടിയാലോചിച്ച് തീരുമാനമെടുക്കാൻ ഈ മാസം 19ന് സിനിമാ സംഘടനകളുമായി യോഗം ചേരും.

സിനിമ തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യാവൂ എന്നാണ് തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും തമ്മിലുള്ള ധാരണ. '2018' സിനിമയുടെ നിര്‍മ്മാതാവ് ഇത് ലംഘിച്ചുവെന്ന് ആരോപിച്ച് തിയേറ്റർ ഉടമകൾ രണ്ടുദിവസം തിയേറ്റർ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു.

മെയ് 5ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി ജൂണ്‍ 7നായിരുന്നു. തിയേറ്റര്‍ റിലീസിന്‍റെ 34-ാം ദിവസം ഒടിടിയിൽ റിലീസ് ചെയ്തതായിരുന്നു പ്രതിഷേധത്തിന് കാരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130003/ott-release-needs-regulation-govt-explores-possibilities-legislation)