---
title: "#wayanad/ വയനാട്ടിൽ അമ്മയും കുഞ്ഞും പുഴയിൽ ചാടി; അമ്മ രക്ഷപ്പെട്ടു, കുഞ്ഞിനായി തിരച്ചിൽ"
english_title: "Mother and child jump # river in Wayanad;  Mother escapes#search for baby"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130011/mother-and-child-jump-river-in-wayanad-mother-escapessearch-for-baby"
published_at: "2023-07-13T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64affa684c081_IMG-20230713-WA0046.jpg"
keywords: []
---

# #wayanad/ വയനാട്ടിൽ അമ്മയും കുഞ്ഞും പുഴയിൽ ചാടി; അമ്മ രക്ഷപ്പെട്ടു, കുഞ്ഞിനായി തിരച്ചിൽ

> **Lead Summary:** **വയനാട്**: വെണ്ണിയോട് അമ്മയും കുഞ്ഞും പുഴയിൽ ചാടി. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്.

## Article Content

**വയനാട്**: വെണ്ണിയോട് അമ്മയും കുഞ്ഞും പുഴയിൽ ചാടി. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്.

അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, കുഞ്ഞിനെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. കുഞ്ഞിനായി പുഴയിൽ തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130011/mother-and-child-jump-river-in-wayanad-mother-escapessearch-for-baby)