---
title: "പോ​ക്സോ കേ​സി​ൽ യുവാവ്  അറസ്റ്റിൽ "
english_title: "Pocso"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130088/pocso"
published_at: "2023-07-14T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b098bd25aa6_IMG-20230714-WA0002.jpg"
keywords: []
---

# പോ​ക്സോ കേ​സി​ൽ യുവാവ്  അറസ്റ്റിൽ 

> **Lead Summary:** **ത​ളി​പ്പ​റ​മ്പ്: **പോ​ക്സോ കേ​സി​ൽ മൂ​ന്നാം ത​വ​ണ​യും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തു. കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി എ​സ്.​എ​സ്. ജി​തേ​ഷ് നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

## Article Content

**ത​ളി​പ്പ​റ​മ്പ്: **പോ​ക്സോ കേ​സി​ൽ മൂ​ന്നാം ത​വ​ണ​യും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തു. കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി എ​സ്.​എ​സ്. ജി​തേ​ഷ് നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി പ​രി​ച​യ​പ്പെ​ട്ട ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ പ​തി​ന​ഞ്ചു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ൽ 2022 ജ​നു​വ​രി​യി​ലാ​ണ് ജി​തേ​ഷി​നെ പോ​ലീസ് ആ​ദ്യം അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്.

ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ഇ​തേ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ണ് 2022 ഒ​ക്ടോ​ബ​റി​ൽ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. തു​ട​ർ​ന്ന് പ​ത്ത് ദി​വ​സം മു​മ്പ് ഇ​തേ പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് മാ​താ​വ് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി പ്ര​തി​ക്കൊ​പ്പ​മു​ണ്ടെ​ന്ന് മ​ന​സി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യു​മാ​യി ജി​തേ​ഷ് മൈ​സൂ​രു​വി​ലു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് ഇ​വി​ടെ എ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ജി​തേ​ഷി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130088/pocso)