---
title: "#wayanad/ സ്പ്ലാഷ് മഴ മഹോത്സവത്തിൽ ഇന്നും നാളെയും:  കൽപ്പറ്റയിൽ സംഗീത മഴ."
english_title: "Musical rain # Kalpetta on 14th and 15th during # Splash Mazha festival."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130091/musical-rain-kalpetta-on-14th-and-15th-during-splash-mazha-festival"
published_at: "2023-07-14T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b09a756087d_IMG-20230714-WA0003.jpg"
keywords: []
---

# #wayanad/ സ്പ്ലാഷ് മഴ മഹോത്സവത്തിൽ ഇന്നും നാളെയും:  കൽപ്പറ്റയിൽ സംഗീത മഴ.

> **Lead Summary:**  **കൽപ്പറ്റ**: വയനാട്ടിൽ മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി വയനാട് ടൂറിസം ഓർഗനൈസേഷനും വയനാട് ഡി.ടി.പി.സി.യും കേരള ടൂറിസവും ചേർന്ന് നടത്തുന്ന മഴ മഹോത്സവത്തിൽ ജൂലൈ 14-നും 15-നും കൽപ്പറ്റയിൽ സംഗീത മഴ.

## Article Content

 **കൽപ്പറ്റ**: വയനാട്ടിൽ മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി വയനാട് ടൂറിസം ഓർഗനൈസേഷനും വയനാട് ഡി.ടി.പി.സി.യും കേരള ടൂറിസവും ചേർന്ന് നടത്തുന്ന മഴ മഹോത്സവത്തിൽ ജൂലൈ 14-നും 15-നും കൽപ്പറ്റയിൽ സംഗീത മഴ.

ആദ്യ ദിനമായ ഇന്ന്‌ ( 14-- ന് ) സുധീപ് പലനാടും രമ്യ നമ്പീശനും നയിക്കുന്ന മ്യൂസിക്കൽ ഇവൻ്റ് വൈകുന്നേരം 6.30. ന് പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ നടക്കും.

രണ്ടാം ദിവസമായ ശനിയാഴ്ച (ജൂലൈ 15) അനൂപ് ശങ്കർ നയിക്കുന്ന മ്യൂസിക്കൽ ഇവൻ്റ് വൈകുന്നേരം 6.30 മുതൽ ഉണ്ടാകും.. പ്രവേശനത്തിനുള്ള സൗജന്യ പാസ് വയനാട് ടൂറിസം ഓർഗനൈസേഷൻ ഭാരവാഹികളിൽ നിന്ന് ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ജൂലൈ 5 ന് ആരംഭിച്ച മഴ മഹോത്സവത്തിൽ പൊതുജനങ്ങൾക്കായി ഒരുക്കിയ സൗജന്യ സംഗീത വിരുന്നാണ് 14, 15 തിയതികളിൽ നടക്കുന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130091/musical-rain-kalpetta-on-14th-and-15th-during-splash-mazha-festival)