---
title: "ച​​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ ര​ഹ​സ്യ​ങ്ങ​ൾ തേ​ടി ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ മൂ​ന്നാം ദൗ​ത്യം "
english_title: "Chadrayan 3 banglore "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130103/chadrayan-3-banglore"
published_at: "2023-07-14T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0b67ed94ef_Screenshot_2023-07-14-08-13-47-163_com.android.chrome-edit.jpg"
keywords: []
---

# ച​​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ ര​ഹ​സ്യ​ങ്ങ​ൾ തേ​ടി ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ മൂ​ന്നാം ദൗ​ത്യം 

> **Lead Summary:** **ബം​ഗ​ളൂ​രു: **ച​​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ ര​ഹ​സ്യ​ങ്ങ​ൾ തേ​ടി ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ മൂ​ന്നാം ദൗ​ത്യം ചാ​ന്ദ്ര​യാ​ൻ-3 വെ​ള്ളി​യാ​ഴ്ച ബ​ഹി​രാ​കാ​ശ​ത്തേ​ക്കു കു​തി​ക്കും. ഉ​ച്ച​ക്ക് 2.35ന് ​ആ​ന്ധ്ര ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ​നി​ന്ന് ഇ​സ്രോ​യു​ടെ ഏ​റ്റ​വും ക​രു​ത്തു​റ്റ റോ​ക്ക​റ്റാ​യ എ​ൽ.​വി.​എം-3​യു​ടെ (ലോ​ഞ്ച് വെ​ഹി​ക്കി​ൾ മാ​ർ​ക്ക്-3) ചി​റ​കി​ലേ​റി​യാ​ണ് യാ​ത്ര. 25 മ​ണി​ക്കൂ​റും 30 മി​നി​റ്റും നീ​ളു​ന്ന കൗ​ണ്ട്ഡൗ​ണി​ന് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 1.05ന് ​തു​ട​ക്ക​മാ​യി.

## Article Content

**ബം​ഗ​ളൂ​രു: **ച​​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ ര​ഹ​സ്യ​ങ്ങ​ൾ തേ​ടി ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ മൂ​ന്നാം ദൗ​ത്യം ചാ​ന്ദ്ര​യാ​ൻ-3 വെ​ള്ളി​യാ​ഴ്ച ബ​ഹി​രാ​കാ​ശ​ത്തേ​ക്കു കു​തി​ക്കും. ഉ​ച്ച​ക്ക് 2.35ന് ​ആ​ന്ധ്ര ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ​നി​ന്ന് ഇ​സ്രോ​യു​ടെ ഏ​റ്റ​വും ക​രു​ത്തു​റ്റ റോ​ക്ക​റ്റാ​യ എ​ൽ.​വി.​എം-3​യു​ടെ (ലോ​ഞ്ച് വെ​ഹി​ക്കി​ൾ മാ​ർ​ക്ക്-3) ചി​റ​കി​ലേ​റി​യാ​ണ് യാ​ത്ര. 25 മ​ണി​ക്കൂ​റും 30 മി​നി​റ്റും നീ​ളു​ന്ന കൗ​ണ്ട്ഡൗ​ണി​ന് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 1.05ന് ​തു​ട​ക്ക​മാ​യി.

പൂ​ർ​ണ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ചാ​ന്ദ്ര​യാ​ൻ-3​ന്‍റെ വി​ക്ഷേ​പ​ണ​ത്തി​നൊ​രു​ങ്ങു​ന്ന​തെ​ന്ന് ഐ.​എ​സ്.​ആ​ർ.​ഒ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച വി​ക്ഷേ​പി​ക്കാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും ച​ന്ദ്ര​നി​ൽ പേ​ട​കം ഇ​റ​ങ്ങു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ ദി​വ​സം ആ​ഗ​സ്റ്റ് 24 ആ​ണെ​ന്ന് ക​ണ്ടെ​ത്തി വി​ക്ഷേ​പ​ണം വെ​ള്ളി​യാ​ഴ്ച​ത്തേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ചാ​ന്ദ്ര​യാ​ൻ-​ര​ണ്ടി​ന്റെ തു​ട​ർ​ച്ച​യാ​ണ് പു​തി​യ ദൗ​ത്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130103/chadrayan-3-banglore)