---
title: "വീട്ടുവളപ്പിൽ നിന്ന്  കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. "
english_title: "Cherupuzha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130155/cherupuzha"
published_at: "2023-07-14T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0e01ab24da_IMG-20230714-WA0021.jpg"
keywords: []
---

# വീട്ടുവളപ്പിൽ നിന്ന്  കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. 

> **Lead Summary:** **ചെറുപുഴ**: അങ്കണവാടി റോഡിലെ വീട്ടുവളപ്പിൽ നിന്നു കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ടി.വി.കാസിമിന്റെ വീട്ടുവളപ്പിൽ നിന്നാണ് കഴിഞ്ഞ ദിവസം പെരുമ്പാമ്പിനെ പിടികൂടിയത്.

## Article Content

**ചെറുപുഴ**: അങ്കണവാടി റോഡിലെ വീട്ടുവളപ്പിൽ നിന്നു കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ടി.വി.കാസിമിന്റെ വീട്ടുവളപ്പിൽ നിന്നാണ് കഴിഞ്ഞ ദിവസം പെരുമ്പാമ്പിനെ പിടികൂടിയത്.

പെരുമ്പാമ്പിനെ കണ്ടെത്തിയ വിവരം വീട്ടുകാർ വനംവകുപ്പ് അധികൃതരെ അറിയിച്ചു. ഇതേത്തുടർന്നു സ്ഥലത്തു എത്തിയ പയ്യന്നൂർ പവിത്രന്റെ നേതൃത്വത്തിലുള്ള സംഘം നാട്ടുകാരുടെ സഹായത്തോടെ പെരുമ്പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടു.

മഴ ആരംഭിച്ചതോടെ കർണാടക വനത്തിൽ നിന്നു പെരുമ്പാമ്പും രാജവെമ്പാലയും തേജസ്വിനിപ്പുഴയിലൂടെ ഒഴുകി ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത് പതിവുസംഭവമാണ്.

കഴിഞ്ഞ വർഷം തേജസ്വിനിപ്പുഴയുടെ കന്നിക്കളം ഭാഗത്തു രാജവെമ്പാലയെ കണ്ടെത്തിയിരുന്നു. എന്നാൽ അന്ന് പാമ്പിനെ പിടികൂടാൻ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു.

ഇതേത്തുടർന്നു പ്രദേശവാസികൾ കുറെ ദിവസം ഭയപ്പാടിലായിരുന്നു. പുഴയിൽ കൂടി ഒഴുകി വരുന്ന പെരുമ്പാമ്പ് വീടിനു സമീപത്തുളള കോഴിക്കൂട്ടിൽ കയറി കോഴികളെ കൊല്ലുന്നതും പതിവാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130155/cherupuzha)