---
title: "#arrested/ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതി അറസ്റ്റിൽ  "
english_title: "#Kidnapping of minor girl#Accused arrested# Accused arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130174/kidnapping-of-minor-girlaccused-arrested-accused-arrested"
published_at: "2023-07-14T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0e9cf04736_Picsart_23-07-14_11-52-47-677.jpg"
keywords: []
---

# #arrested/ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതി അറസ്റ്റിൽ  

> **Lead Summary:** **തളിപ്പറമ്പ്**: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ പൊലീസ് മൈസൂരുവിൽ നിന്നു പിടികൂടി.

## Article Content

**തളിപ്പറമ്പ്**: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ പൊലീസ് മൈസൂരുവിൽ നിന്നു പിടികൂടി.

തിരുവനന്തപുരം കാട്ടാക്കട അമരാവതി എസ്.എസ്.ജിതേഷിനെയാണ് (23) തളിപ്പറമ്പ് എസ്എച്ച്ഒ എ.വി.ദിനേശിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലെ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടിയെ 2021ൽ തട്ടിക്കൊണ്ടുപോയ കേസിൽ ജിതേഷ് അറസ്റ്റിലായിരുന്നു. പിന്നീടൊരിക്കൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ ജിതേഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു.

ഈ കേസുകളിൽ ജാമ്യത്തിൽ കഴിയവേയാണ് ഇക്കഴിഞ്ഞ 27നു ജിതേഷ് വീണ്ടുമെത്തി പെൺകുട്ടിയുമായി കടന്നത്. മൈസൂരുവിലെ ലോഡ്ജിൽ നിന്നാണു പ്രതിയെ പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ ദിനേശൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രമോദ്, സുജിത്ത്, വിനോദ് എന്നിവർ മൈസൂരുവിൽ എത്തി ഇവരെ കസ്റ്റഡിയിൽ എടുത്ത് തളിപ്പറമ്പിലേക്ക് കൊണ്ടു വരികയായിരുന്നു.

മറ്റു കേസുകളിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന ജിതേഷിനെ പുതിയ കേസിന്റെ റിപ്പോർട്ട് സഹിതം ഇന്നു കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130174/kidnapping-of-minor-girlaccused-arrested-accused-arrested)