ഉൽപന്ന സംഭരണത്തിന് വെയർഹൗസുകൾ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തണം: മുഖ്യമന്ത്രി

ഉൽപന്ന സംഭരണത്തിന് വെയർഹൗസുകൾ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തണം: മുഖ്യമന്ത്രി
Nov 26, 2021 10:38 PM | By Maneesha

ഉൽപന്നസംഭരണത്തിനായി സാങ്കേതിക വിദ്യ മെച്ചപ്പെടുത്താനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാനും സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷന് കഴിയണമെന്നും സംഭരിച്ച സാധനങ്ങളുടെ പട്ടിക ഡിജിറ്റലായി സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സെൻട്രൽ വെയർ ഹൗസിങ് കോർപ്പറേഷന്റെ സംസ്ഥാനത്തെ പന്ത്രണ്ടാമത്തെ വെയർ ഹൗസ് തലശ്ശേരിയിലെ കിൻഫ്ര സ്മാൾ ഇൻഡസ്ട്രിയൽ പാർക്കിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലയെ നാടിൻ്റെ നന്മയ്ക്കായി എങ്ങിനെ ഉപയോഗിക്കാം എന്നതിൻ്റെ മികച്ച ഉദാഹരണമാണ് സി ഡബ്ല്യു സി യുടെ പ്രവർത്തനം.കാർഷിക വ്യവസായിക മേഖലയ്ക്ക് വലിയ സഹായമാണ് വെയർഹൗസിംഗ് കോർപ്പറേഷൻ നൽകുന്നത്. കൊവിഡ് കാലത്ത് ഭക്ഷ്യവസ്തുക്കളുടെ വിതരണം നന്നായി ഏകോപിപ്പിക്കാനും നടത്താനും കഴിഞ്ഞ സംസ്ഥാനമാണ് കേരളം. സി ഡബ്ല്യു സി യുടെ സഹായവും സഹകരണവും ഇതിന് തുണയായി. ഇതിനാലാണ് പൊതുവിതരണ രംഗത്ത് വലിയ പ്രശ്നങ്ങൾ ഇല്ലാതിരുന്നത്.

കാർഷിക മേഖലയ്ക്കും പൊത വിതരണ രംഗത്തിനും വലിയ പിന്തുണയാണ് സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ നൽകുന്നതെന്നും തലശ്ശേരി വെയർ ഹൗസിൽ മൂവായിരം മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ സപ്ലൈകോ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കെ.മുരളീധരൻ എം പി അധ്യക്ഷത വഹിച്ചു. എ എൻ ഷംസീർ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുനാ റാണി, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ഷൈലജ, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സനിൽ, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ, കതിരൂർ ഗ്രാമപഞ്ചായത്തംഗം ടി കെ ഷാജി, സെൻട്രൽ വെയർഹൗസ് കോർപ്പറേഷൻ ഡയരക്ടർമാരായ അനുജ് കുമാർ, കെ വി പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.


തലശ്ശേരി കിൻഫ്ര സ്മാൾ ഇൻഡസ്ട്രീസ് പാർക്കിൽ ദീർഘകാല അടിസ്ഥാനത്തിൽ പാട്ട വ്യവസ്ഥയിൽ ഏറ്റെടുത്ത 3.71 ഏക്കറിൽ 57100 ചതുരശ്ര അടിയിൽ നിർമ്മിച്ച വെയർ ഹൗസിന് 12520 മെട്രിക് ടൺ സംഭരണ ശേഷിയുണ്ട്. 12.50 കോടി രൂപ മുതൽ മുടക്കിലാണ് നിർമ്മാണം. ആധുനിക വെയർഹൗസിംഗ് സംവിധാനങ്ങൾക്ക് ആവശ്യമായ മികച്ച നിലവാരത്തിലുള്ള റോഡുകൾ, ആധുനിക അഗ്നിശമന സാമഗ്രികൾ, ലോറി വെയ്ബ്രിഡ്ജ്, മഴക്കാലത്തും കയറ്റിറക്ക് പ്രവർത്തനങ്ങൾ സുഗമമായി നടത്താവുന്ന കാനോപ്പി റൂഫിംഗ്, സമുച്ചയത്തിന്റെ സുരക്ഷക്കായി 24 മണിക്കൂർ സെക്യൂരിറ്റി സി.സി.ടി.വി സംവിധാനങ്ങൾ തുടങ്ങിയവ ഈ വെയർഹൗസിലുണ്ട്. 

സെൻട്രൽ വെയർ ഹൗസിങ് കോർപ്പറേഷന്റെ

 മറ്റ് വെയർഹൗസുകളിലെന്ന പോലെ, തദ്ദേശീയരായ നിരവധി ആളുകൾക്ക് കയറ്റിറക്ക് മേഖലയിലും മറ്റ് അനുബന്ധ മേഖലകളിലും പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭ്യതയും ഈ വെയർഹൗസ് ഉറപ്പാക്കുന്നു.

Technology needs to be improved

Next TV

Related Stories
മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് ബാലറ്റ്: 30 വരെ അപേക്ഷിക്കാം

Mar 29, 2024 06:41 AM

മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് ബാലറ്റ്: 30 വരെ അപേക്ഷിക്കാം

മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് ബാലറ്റ്: 30 വരെ...

Read More >>
ക്രിസ്തുവിന്‍റെ കുരിശുമരണ സ്മരണയിൽ ഇന്ന് ദു:ഖവെള്ളി

Mar 29, 2024 06:31 AM

ക്രിസ്തുവിന്‍റെ കുരിശുമരണ സ്മരണയിൽ ഇന്ന് ദു:ഖവെള്ളി

ക്രിസ്തുവിന്‍റെ കുരിശുമരണ സ്മരണയിൽ ഇന്ന്...

Read More >>
സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍; വിസിയുടെയും ഡീനിന്റെയും വീഴ്ചകളും പരിശോധിക്കും

Mar 28, 2024 07:55 PM

സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍; വിസിയുടെയും ഡീനിന്റെയും വീഴ്ചകളും പരിശോധിക്കും

സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍; വിസിയുടെയും ഡീനിന്റെയും വീഴ്ചകളും...

Read More >>
  പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു 

Mar 28, 2024 07:05 PM

പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു 

കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ യുഡിഎഫ് നേതാക്കൾ...

Read More >>
കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ കണ്ണൂരിലെ സ്മൃതികുടീരങ്ങൾ സിപിഎം നേതാക്കൾ സന്ദർശിച്ചു

Mar 28, 2024 07:01 PM

കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ കണ്ണൂരിലെ സ്മൃതികുടീരങ്ങൾ സിപിഎം നേതാക്കൾ സന്ദർശിച്ചു

കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ കണ്ണൂരിലെ സ്മൃതികുടീരങ്ങൾ സിപിഎം നേതാക്കൾ സന്ദർശിച്ചു...

Read More >>
സ്നേഹ സമ്മാനങ്ങൾ നല്കി പ്രധാനാധ്യാപകൻ അവരെ യാത്രയാക്കി

Mar 28, 2024 06:17 PM

സ്നേഹ സമ്മാനങ്ങൾ നല്കി പ്രധാനാധ്യാപകൻ അവരെ യാത്രയാക്കി

സ്നേഹ സമ്മാനങ്ങൾ നല്കി പ്രധാനാധ്യാപകൻ അവരെ...

Read More >>
Top Stories










News Roundup