പേരാവൂർ നിയോജക മണ്ഡലം ജന്തുക്ഷേമ ബോധവൽക്കരണ സെമിനാർ ഫെബ്രുവരി 14 വെള്ളിയാഴ്ച.

By | Thursday February 13th, 2020

SHARE NEWS

 

പേരാവൂർ   :   കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റേയും വെറ്റിനറി ഹോസ്പിറ്റൽ പേരാവൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന പേരാവൂർ നിയോജകമണ്ഡലം ജന്തു ക്ഷേമ ബോധവൽക്കരണ സെമിനാർ 2020 ഫെബ്രുവരി 14 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സെൻറ് ജോസഫ് ഹൈസ്കൂൾ പേരാവൂർ തൊണ്ടിയിൽ വച്ച് എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് നിർവഹിക്കും.പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്   ജിജി ജോയി അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്തംഗം വി കെ സുരേഷ് കുമാർ, പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ബാബു, ഗീതാ വി, മെമ്പർമാരായ ഷൈനി ബ്രിട്ടോ, ഡാർലി ടോമി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ വി വി വിമുക്ത എന്നിവർ സംസാരിക്കും.

മൃഗങ്ങളോടുള്ള ക്രൂരതകൾ തടയുന്നതിനും ജന്തുക്ഷേമം ഉറപ്പു വരുത്തുന്നതിന്റേയും നിലവിലുള്ള നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെയും ഭാഗമായി കേരള സർക്കാർ എല്ലാ നിയോജക മണ്ഡലങ്ങളിലും നടത്തിവരുന്ന പദ്ധതിയുടെ ഭാഗമായാണ് പേരാവൂർ നിയോജകമണ്ഡലത്തിൽ വെള്ളിയാഴ്ച സെമിനാർ നടത്തുന്നത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read