---
title: "ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ,വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് "
english_title: "Plus one results today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13032/plus-one-results-today"
published_at: "2021-11-27T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a1950170958_images - 2021-11-27T074623.817.jpeg"
keywords: []
---

# ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ,വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് 

> **Lead Summary:** തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ,വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും.ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെയും പിആര്‍ഡിയുടേയും വെബ്സൈറ്റുകളില്‍ ഫലം പ്രസിദ്ധീകരിക്കും.

## Article Content

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ,വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും.ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെയും പിആര്‍ഡിയുടേയും വെബ്സൈറ്റുകളില്‍ ഫലം പ്രസിദ്ധീകരിക്കും.

4.2 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. സുപ്രിംകോടതി വരെ നീണ്ട നിയമ സെപ്റ്റംബര്‍ 24 നാണ് പരീക്ഷ തുടങ്ങിയത്.

ഫല പ്രസിദ്ധീകരണത്തിന് ശേഷം ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധന, പുനര്‍മൂല്യ നിര്‍ണയം എന്നിവക്ക് ഫീസടയ്ക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. ഡിസംബര്‍ രണ്ടാണ് അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13032/plus-one-results-today)