---
title: "അൺ എയ്‌ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ബസ്​ കൺസെഷൻ 30 ശതമാനമാക്കി നിജപ്പെടുത്തിയ കെ.എസ്.ആർ.ടി.സി തീരുമാനത്തിന്​ ഹൈകോടതിയുടെ സ്​റ്റേ. "
english_title: "The High Court stayed the decision of the KSRTC, which fixed the bus concession for students in "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130347/the-high-court-stayed-the-decision-of-the-ksrtc-which-fixed-the-bus-concession-for-students-in"
published_at: "2023-07-14T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b164ad2b727_zdfxgxcgvc.jpg"
keywords: []
---

# അൺ എയ്‌ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ബസ്​ കൺസെഷൻ 30 ശതമാനമാക്കി നിജപ്പെടുത്തിയ കെ.എസ്.ആർ.ടി.സി തീരുമാനത്തിന്​ ഹൈകോടതിയുടെ സ്​റ്റേ. 

> **Lead Summary:** **കൊച്ചി: **അൺ എയ്‌ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ബസ്​ കൺസെഷൻ 30 ശതമാനമാക്കി നിജപ്പെടുത്തിയ കെ.എസ്.ആർ.ടി.സി തീരുമാനത്തിന്​ ഹൈകോടതിയുടെ സ്​റ്റേ. 2023 ഫെബ്രുവരി 27ന്​ കെ.എസ്.ആർ.ടി.സി എം.ഡി നൽകിയ മെമ്മോറാണ്ടത്തിലെ ഈ വ്യവസ്ഥക്കെതിരെ കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷനും രണ്ടു വിദ്യാർഥികളും നൽകിയ ഹരജിയിൽ ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ചാണ് തീരുമാനം നടപ്പാക്കുന്നത്​ ഒരുമാസ​ത്തേക്ക്​ സ്​റ്റേ ചെയ്തത്. അൺ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് 30 ശതമാനം കൺസെഷൻ മാത്രമേ അനുവദിക്കൂവെന്നാണ്​ കെ.എസ്.ആർ.ടി.സിയുടെ മെമ്മോറാണ്ടത്തിലെ നാലാമത്തെ വ്യവസ്ഥയിൽ പറയുന്നത്​.

## Article Content

**കൊച്ചി: **അൺ എയ്‌ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ബസ്​ കൺസെഷൻ 30 ശതമാനമാക്കി നിജപ്പെടുത്തിയ കെ.എസ്.ആർ.ടി.സി തീരുമാനത്തിന്​ ഹൈകോടതിയുടെ സ്​റ്റേ. 2023 ഫെബ്രുവരി 27ന്​ കെ.എസ്.ആർ.ടി.സി എം.ഡി നൽകിയ മെമ്മോറാണ്ടത്തിലെ ഈ വ്യവസ്ഥക്കെതിരെ കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷനും രണ്ടു വിദ്യാർഥികളും നൽകിയ ഹരജിയിൽ ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ചാണ് തീരുമാനം നടപ്പാക്കുന്നത്​ ഒരുമാസ​ത്തേക്ക്​ സ്​റ്റേ ചെയ്തത്. അൺ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് 30 ശതമാനം കൺസെഷൻ മാത്രമേ അനുവദിക്കൂവെന്നാണ്​ കെ.എസ്.ആർ.ടി.സിയുടെ മെമ്മോറാണ്ടത്തിലെ നാലാമത്തെ വ്യവസ്ഥയിൽ പറയുന്നത്​.

ബാക്കി തുകയിൽ 35 ശതമാനം മാനേജ്‌മെന്റിന്​ വഹിക്കാനാവുമെന്നും വ്യക്തമാക്കിയിരുന്നു. ഈ വ്യവസ്ഥ ചോദ്യംചെയ്താണ്​ ഹരജി. എയ്‌ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് കൂടിയ നിരക്കിൽ കൺസെഷൻ അനുവദിക്കുമ്പോൾ അൺ എയ്‌ഡഡ്​ സ്ഥാപനങ്ങളിലെ വിദ്യാർഥിക​ളുടേത്​ വെട്ടിക്കുറക്കുന്നത് വിവേചനമാണെന്ന് ഹരജിക്കാർ വാദിച്ചു. ഈ വാദത്തിൽ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് സിംഗിൾബെഞ്ച് സ്റ്റേ അനുവദിച്ചത്. കെ.എസ്.ആർ.ടി.സിക്കും സർക്കാറിനും നോട്ടീസ് ഉത്തരവായ കോടതി ഹരജി വീണ്ടും ആഗസ്റ്റ് ഒമ്പതിന്​ പരിഗണിക്കാൻ മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130347/the-high-court-stayed-the-decision-of-the-ksrtc-which-fixed-the-bus-concession-for-students-in)