---
title: "#ksrtc/ കെഎസ്ആർടിസി ജീവനക്കാരുടെ ജൂൺ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു"
english_title: "KSRTC # distributed the first installment of salaries to # employees for # month of June"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130421/ksrtc-distributed-the-first-installment-of-salaries-to-employees-for-month-of-june"
published_at: "2023-07-15T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2063da5070_download.jpeg"
keywords: []
---

# #ksrtc/ കെഎസ്ആർടിസി ജീവനക്കാരുടെ ജൂൺ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു

> **Lead Summary:** **തിരുവനന്തപുരം**: കെഎസ്ആർടിസി ജീവനക്കാരുടെ ജൂൺ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. ഇന്നലെ രാത്രിയാണ് ശമ്പളം നൽകിയത്. 30 കോടി സർക്കാർ ഫണ്ടും, 8.4 കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റുമെടുത്താണ് തുക കണ്ടെത്തിയത്.

## Article Content

**തിരുവനന്തപുരം**: കെഎസ്ആർടിസി ജീവനക്കാരുടെ ജൂൺ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. ഇന്നലെ രാത്രിയാണ് ശമ്പളം നൽകിയത്. 30 കോടി സർക്കാർ ഫണ്ടും, 8.4 കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റുമെടുത്താണ് തുക കണ്ടെത്തിയത്.

രണ്ടാം ഗഡു നൽകേണ്ട തീയതി ഇന്നാണെങ്കിലും അത് ഇനിയും ഇനിയും വൈകുമെന്നാണ് വിവരം. ശമ്പളം വൈകിയതിൽ ശക്തമായ സമരത്തിലായിരുന്നു ജീവനക്കാർ.

ഇന്നലെ കോർപറേഷൻ സിഎംഡി ബിജു പ്രഭാകറിന്റെ വീട്ടിലേക്ക് ഐഎൻടിയുസി തൊഴിലാളികൾ മാർച്ച്‌ നടത്തിയിരുന്നു. ചീഫ് ഓഫീസിന് മുന്നിൽ സിഐടിയു, ബിഎംഎസ് സംഘടനകളും പ്രതിഷേധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130421/ksrtc-distributed-the-first-installment-of-salaries-to-employees-for-month-of-june)