---
title: "#cpimuccceminar | “ഇ പി ജയരാജനെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല” - സെമിനാറിൽ ജയരാജൻ പങ്കെടുക്കാത്തതിൽ എം വി ​ഗോവിന്ദൻ"
english_title: "#epjayarajan #cpimuccceminar #mvgovindhan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130457/epjayarajan-cpimuccceminar-mvgovindhan"
published_at: "2023-07-15T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b22c8fd08d2_reporterlive_2023-06_87b0bd60-5343-49e8-a8c3-a59c04c83048_mv_govindan.jpg"
keywords: []
---

# #cpimuccceminar | “ഇ പി ജയരാജനെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല” - സെമിനാറിൽ ജയരാജൻ പങ്കെടുക്കാത്തതിൽ എം വി ​ഗോവിന്ദൻ

> **Lead Summary:** **കോഴിക്കോട്**: ഏക സിവിൽ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പങ്കെടുക്കാത്തതിന് വ്യക്തമായ മറുപടി നൽകാതെ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം.

## Article Content

**കോഴിക്കോട്**: ഏക സിവിൽ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പങ്കെടുക്കാത്തതിന് വ്യക്തമായ മറുപടി നൽകാതെ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം.

> "സെമിനാറിലേക്ക് ഇ പി ജയരാജനെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല. ജയരാജൻ പങ്കെടുക്കാത്തതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. ആരെയും നിർബന്ധിക്കാൻ പറ്റില്ലല്ലോ. ക്ഷണിച്ചിട്ടല്ല ഞാൻ സെമിനാറിന് വന്നത്. പാർട്ടി സെക്രട്ടറിയെന്ന ഉത്തരവാദിത്തമുള്ളതുകൊണ്ട് വന്നു. ആര്‍ക്കും സെമിനാറിലേക്ക് വരാം, വരാതിരിക്കാം." എം വി ​ഗോവിന്ദൻ പ്രതികരിച്ചു. ഡിവൈഎഫ്ഐയുടെ പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്താണെന്നതാണ്, സെമിനാറിൽ പങ്കെടുക്കാത്തതിന് ജയരാജൻ നൽകുന്ന വിശദീകരണമെന്നാണ് റിപ്പോർട്ടർ ടിവിക്ക് ലഭിച്ച വിവരം. ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനത്തിനാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. എന്നാൽ, ഇക്കാര്യം പോലും എം വി ​ഗോവിന്ദൻ മറുപടിയായി പറഞ്ഞിട്ടില്ല. ഇടത് മുന്നണിക്ക് പുറത്തുള്ളവരും മത സാമുദായിക സംഘടനകളുമടക്കം സെമിനാറിന് പങ്കെടുക്കുന്നുവെന്ന് ഉറപ്പ് വരുത്തുമ്പോഴാണ് എൽഡിഎഫ് കൺവീനർ തന്നെ മാറി നിന്ന് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്.

എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ജയരാജൻ പാർട്ടി പരിപാടികളോട് അകലം പാലിച്ച് തുടങ്ങിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130457/epjayarajan-cpimuccceminar-mvgovindhan)