---
title: "ഹോ​മി​യോ സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ മൊബൈൽ ആപ്പ്"
english_title: "Mobile app for homero service"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13046/mobile-app-for-homero-service"
published_at: "2021-11-27T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a1b9b29da67_images - 2021-11-27T102257.515.jpeg"
keywords: []
---

# ഹോ​മി​യോ സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ മൊബൈൽ ആപ്പ്

> **Lead Summary:** > തി​രു​വ​ന​ന്ത​പു​രം: ഹോ​മി​യോ സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന "m-Homoeo' വെ​ബ് അ​ധി​ഷ്ഠി​ത മൊ​ബൈ​ൽ ആ​പ്പ് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് പു​റ​ത്തി​റ​ക്കി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മൊ​ബൈ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ വ​ഴി സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ വേ​ഗം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​സ്ഥാ​ന ഹോ​മി​യോ​പ്പ​തി വ​കു​പ്പ് മൊ​ബൈ​ൽ ആ​പ്പ് ത​യാ​റാ​ക്കി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

## Article Content

> തി​രു​വ​ന​ന്ത​പു​രം: ഹോ​മി​യോ സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന "m-Homoeo' വെ​ബ് അ​ധി​ഷ്ഠി​ത മൊ​ബൈ​ൽ ആ​പ്പ് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് പു​റ​ത്തി​റ​ക്കി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മൊ​ബൈ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ വ​ഴി സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ വേ​ഗം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​സ്ഥാ​ന ഹോ​മി​യോ​പ്പ​തി വ​കു​പ്പ് മൊ​ബൈ​ൽ ആ​പ്പ് ത​യാ​റാ​ക്കി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പൗ​ര​ൻ​മാ​ർ​ക്ക് വ​കു​പ്പി​ൽ നി​ന്ന് ല​ഭ്യ​മാ​കു​ന്ന സേ​വ​ന​ങ്ങ​ൾ പ്ര​ത്യേ​കി​ച്ച് ഹോ​മി​യോ​പ്പ​തി പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം, ഒ​പി, സ്പെ​ഷ​ൽ ഒ​പി സേ​വ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ല​ഭി​ക്കും. ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​വ​ര​ശേ​ഖ​ര​ണ ക്ഷ​മ​ത പ​ര​മാ​വ​ധി വ​ർ​ധി​പ്പി​ക്കാ​നും ഫ​ല​പ്ര​ദ​മാ​യ അ​വ​ലോ​ക​ന, ആ​സൂ​ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​വാ​നും സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13046/mobile-app-for-homero-service)