---
title: "#rainalert | സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് കുറവ് - ചക്രവാതച്ചുഴിക്ക് സാധ്യത "
english_title: "#rainalert #kerala #duetorain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130486/rainalert-kerala-duetorain"
published_at: "2023-07-15T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b23c236bb9d_kerala-rain-101772476.png"
keywords: []
---

# #rainalert | സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് കുറവ് - ചക്രവാതച്ചുഴിക്ക് സാധ്യത 

> **Lead Summary:** **തിരുവനന്തപുരം**: അതിതീവ്രമഴയുടെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. വരും മണിക്കൂറിൽ പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഒരു ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല.

## Article Content

**തിരുവനന്തപുരം**: അതിതീവ്രമഴയുടെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. വരും മണിക്കൂറിൽ പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഒരു ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല.

സംസ്ഥാനത്ത് നാളെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത ശക്തമാണ്. തുടർന്നുള്ള രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൺസൂൺ പാത്തിയുടെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടും കിഴക്കെ അറ്റം വടക്കോട്ടും മാറി സ്ഥിതി ചെയ്യുകയാണ്.

ശക്തമായ മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട തോതിൽ മഴ തുടരുകയാണ്. ശക്തമായ മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130486/rainalert-kerala-duetorain)